റാന്നി : വര്‍ഗ്ഗീയവാദികള്‍ക്ക് മതേതര വിശ്വാസികളെ ഭിന്നപ്പിക്കാന്‍ അവസരം നല്‍കരുതെന്ന് കെ.പി.സി.സി സെക്രട്ടറി മറിയാമ്മ ചെറിയാന്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് നയിക്കുന്ന ജില്ലാ പദയാത്രയുടെ അഞ്ചാം ദിവസത്തെ പര്യടനം വൃന്ദാവനം ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മറിയാമ്മ ചെറിയാന്‍. എം.റ്റി മനോജ് ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജയവര്‍മ്മ, അഡ്വ എ.സുരേഷ് കുമാര്‍, റിങ്കു ചെറിയാന്‍, പ്രകാശ് കുമാര്‍ ചരളേല്‍, ജി. സതീഷ് ബാബു, ലിജു ജോര്‍ജ്ജ്, ശോശാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
റാന്നി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ക്ക് ശേഷം ബഹുജന പങ്കാളിത്തത്തോടുകൂടി ചുങ്കപ്പാറ ജംഗ്ഷനില്‍ റാന്നി നിയോജകമണ്ഡലം പര്യടനം സമാപിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് സാബു മരുതംകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു.
എഴുമറ്റൂര്‍ ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനം കെ.പി.സി.സി അംഗം അഡ്വ. കെ.ശിവദാസന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ഓമനക്കുട്ടപ്പണിക്കര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാലേത്ത് സരളാദേവി, അന്നപൂര്‍ണ്ണാദേവി, അഡ്വ. എ. സുരേഷ് കുമാര്‍, എ.ഷംസുദ്ദീന്‍, അഡ്വ. കെ ജയവര്‍മ്മ, വെട്ടൂർ ജ്യോതിപ്രസാദ്, അഡ്വ. ലാലു ജോണ്‍, സജി ചാക്കോ, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, ജി. സതീഷ് ബാബു, പ്രകാശ് കുമാര്‍ ചരളേല്‍, തോമസ് ഡാനിയേൽ, സഞ്ജയ് കുമാർ, കൃഷ്ണകുമാർ തെള്ളിയൂർ, റ്റി.റ്റി തോമസ് കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനുവരി 23 വ്യാഴം – രാവിലെ 9 മണിക്ക് മല്ലപ്പള്ളി ബ്ലോക്കിലെ നൂറോന്മാവ് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന പദയാത്ര വൈകിട്ട് 6 മണിക്ക് പുറമറ്റം ജംഗ്ഷനില്‍ സമാപിക്കും.