തർക്കം കയ്യാങ്കളിയിലെത്തി ; സ്കൂൾ പ്രിൻസിപ്പലും പ്യൂണും തമ്മിൽ തല്ല്

For full experience, Download our mobile application:
Get it on Google Play

ഝാർഖണ്ഡ് : സ്കൂൾ പ്രിൻസിപ്പലും പ്യൂണും തമ്മിൽ തല്ല്. ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. രൂക്ഷമായ തർക്കത്തിനു ശേഷമാണ് ഇരുവരും വടികൾ കൊണ്ട് പരസ്പരം ഏറ്റുമുട്ടിയത്. അധ്യാപകരും മറ്റ് സ്റ്റാഫുകളും നോക്കിനിൽക്കെയായിരുന്നു ഏറ്റുമുട്ടൽ. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ജോലി കൃത്യമായി ചെയ്യാത്തതിന് പ്യൂൺ ഹിമാൻഷു തിവാരിയെ പ്രിൻസിപ്പൽ കരുൺശങ്കർ വഴക്ക് പറഞ്ഞു. തുടർന്ന് ഒരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. ഈ വാക്കുതർക്കം അസഭ്യ വർഷത്തിലേക്കും പരസ്പര തല്ലിലേക്കും വഴിമാറുകയായിരുന്നു. ഹിമാൻഷു തിവാരി എല്ലായ്പ്പോഴും വൈകിയാണ് വരുന്നതെന്നും ഒരു ജോലിയും ചെയ്യാതെ സമയം കളയുകയാണ് പതിവെന്നും പ്രിൻസിപ്പൽ പറഞ്ഞതായി റിപോർട്ട് ചെയ്തു.

“ഹിമാൻഷു സ്കൂൾ വൃത്തിയാക്കാറില്ല. പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളമൊഴിക്കാറില്ല. ചൂടിൽ ചെടികൾ വാടുകയാണ്. ഹിമാൻഷു കൃത്യസമയത്ത് സ്കൂളിൽ വരാറില്ല. കുറച്ച് സമയത്തിനു ശേഷം അയാൾ തിരികെപോകാറാണ് പതിവ്.”- പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ താൻ രാവിലെ 6 മണിക്ക് തന്നെ സ്കൂളിലെത്തിയെന്നും പ്രകോപനമൊന്നുമില്ലാതെ പ്രിൻസിപ്പൽ തന്നെ ആക്രമിക്കുകയായിരുന്നു എന്നും ഹിമാൻഷു പറഞ്ഞു. താൻ പ്യൂൺ ആയതിനാൽ തന്നോട് ബഹുമാനമില്ല. ഹോസ്റ്റലിനായി കൊണ്ടുവന്ന കട്ടയും മറ്റും പ്രിൻസിപ്പൽ മറിച്ചുവിറ്റുവെന്നും ഹിമാൻഷു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...