Sunday, May 5, 2024 4:41 am

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ; അവധി ദിവസം പ്രവര്‍ത്തിച്ചിട്ടും 50ശതമാനം ഫയലുകള്‍ പോലും തീര്‍പ്പായില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ സമ്പൂര്‍ണ ഇ ഓഫീസ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കൊട്ടിഘോഷിച്ച്‌ ആരംഭിച്ച ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം പരാജയം. ഉദ്ദേശിച്ച ഫലം കാണാതെ പലവകുപ്പുകളും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന അഞ്ച് ലക്ഷത്തോളം ഫയലുകള്‍ തീര്‍പ്പാക്കാനായിരുന്നു ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം പ്രതീക്ഷിച്ച ഫലം നടപ്പാക്കിയത്. പരിപാടി പൊളിഞ്ഞതോടെ ചീഫ് സെക്രട്ടറി വി.പി.ജോയി വിവിധ വകുപ്പുകളോട് വിശദീകരണം തേടി. മോശം പ്രകടനം നടത്തിയ വനം – വന്യജീവി, വിദ്യാഭ്യാസം, റവന്യൂ, പട്ടികജാതി, പട്ടികവര്‍ഗം, തദ്ദേശ സ്വയംഭരണ വകുപ്പുകളോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.

49 ശതമാനം ഫയലുകള്‍ മാത്രം തീര്‍പ്പായ തദ്ദേശ വകുപ്പാണ് ഏറ്റവും പിന്നില്‍. മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രിയായിരിക്കെ ഫയലുകള്‍ ഏറെയും കഴിഞ്ഞുവെന്ന തരത്തില്‍ വര്‍ത്താകുറിപ്പുകള്‍ ഇറക്കുകയും ഞായറാഴ്ചകളില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച്‌ പബ്ലിസിറ്റി നേടുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ എല്ലാ മാനുവല്‍ ഫയലും ഇ ഫയല്‍ ആക്കാതെ ഇ ഓഫീസ് ആക്കാനാകില്ല. അതിനാല്‍ ഇ – ഓഫീസ് ആകുന്നതുവരെ തീര്‍പ്പാക്കല്‍ യജ്ഞം തുടരും. ഇനിമുതല്‍ എല്ലാ ഫയലുകളും ഇ – ഓഫീസ് മുഖേന മാത്രമെ സൃഷ്ടിക്കാവൂ എന്നും എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇ – ഓഫീസിലേക്ക് വേഗത്തില്‍ മാറണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. സെക്രട്ടേറിയറ്റിന് പുറത്തെ ഓഫീസുകളില്‍ പലയിടത്തും ഇപ്പോഴും ഇ- ഓഫീസ് സംവിധാനം ആയിട്ടില്ല.

ഇതിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെ നടത്തിയ യജ്ഞത്തില്‍ 37 ശതമാനം ഫയലുകള്‍ മാത്രമാണ് തീര്‍പ്പായത്. ഇതോടെ തീര്‍പ്പാക്കല്‍ ഒക്ടോബര്‍ വരെ നീട്ടി. എന്നാല്‍ അതും വേണ്ടത്ര ഫലം കണ്ടില്ല. വകുപ്പുകളില്‍ നിന്ന് കൃത്യമായ കണക്കുകള്‍ ലഭിക്കാത്തതിനാല്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന് കെട്ടിക്കിടക്കുന്ന ഫയലുകളുടെ പട്ടികയും തയ്യാറാക്കാനായിട്ടില്ല.

സമയപരിധി തീരുമ്പോള്‍ സെക്രട്ടേറിയറ്റില്‍ രണ്ട് ലക്ഷത്തോളം ഫയല്‍ കെട്ടിക്കിടക്കുകയാണെന്നാണ് വിവരം. മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണ വകുപ്പില്‍ 15407 ഫയലും ആഭ്യന്തര വകുപ്പില്‍ 14314 ഫയലും ഉണ്ടെന്നാണ് കണക്ക്. അവധി ഒഴിവാക്കി ജീവനക്കാര്‍ എത്തിയിട്ടും സെക്രട്ടേറിയറ്റില്‍ പോലും അത് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ വളരെ പിന്നില്‍ നില്‍ക്കുന്നത് ആരോഗ്യം വിദ്യാഭ്യാസം തദ്ദേശ ഭരണ വകുപ്പുകളാണ്. നയപരമായ തീരുമാനം എടുക്കേണ്ട ഫയലുകള്‍ എത്തുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ നിസഹകരണവുമാണ് സെക്രട്ടേറിയറ്റില്‍ ഫയല്‍ നീക്കം ഇഴയാന്‍ കാരണമെന്നാണ് ജീവനക്കാര്‍ വിശദീകരിക്കുന്നത്.

നിയമസഭാ സമ്മേളനം തുടങ്ങുന്നതോടെ തീര്‍പ്പാക്കലിന് വീണ്ടും വേഗത കുറയും. സഭയില്‍ മന്ത്രിമാര്‍ മറുപടി നല്‍കേണ്ട ചോദ്യങ്ങള്‍ക്കും സബ്മിഷനുകള്‍ക്കും മറ്റും ഉത്തരങ്ങള്‍ തയ്യാറാക്കേണ്ടി വരുന്നതിനാലാണിത്. അടുത്ത ദിവസം സഭയില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ക്ക് തലേദിവസമാണ് മറുപടി തയ്യാറാക്കുന്നത്. വിവരങ്ങള്‍ ശേഖരിച്ച്‌ വകുപ്പ് സെക്രട്ടറിയുടെ അംഗീകാരത്തോടെ ഫയലാക്കി മന്ത്രിയുടെ ഓഫീസിന് കൈമാറണം. വൈകിട്ട് ആറിനകം അടുത്ത ദിവസത്തെ ചോദ്യങ്ങള്‍ക്ക് മറുപടി ഫയല്‍ ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. അതിനാല്‍ സഭാസമ്മേളനത്തിന്‍റെ പേരില്‍ ഫയല്‍ നീക്കം ഇനി പൂര്‍ണമായി നിലയ്ക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എച്ച്സിയുവിലെ ദളിത് വിദ്യാർഥിയുടെ ആത്മഹത്യാക്കേസ് ; തുടരന്വേഷണം നടത്താൻ തീരുമാനിച്ച് തെലങ്കാന സർക്കാർ

0
ഹൈദരാബാദ്: ഏറെ വിവാദവും പ്രതിഷേധവും ശക്തമായതോടെ എച്ച്സിയുവിലെ ദളിത് വിദ്യാർഥിയായിരുന്ന രോഹിത്...

കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ് ; എല്ലാം നടന്നത് പരിഭ്രാന്തിയുടെ പുറത്ത്, അമ്മയുടെ...

0
കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ കൊന്നത് ശ്വാസം മുട്ടിച്ച്...

വീട് കുത്തിത്തുറന്ന് സ്വർണ്ണം കവർന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

0
കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസിൽ...

മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

0
മാനന്തവാടി: മാനന്തവാടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍....