Saturday, April 19, 2025 4:42 pm

സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് ഫിലിം ചേംബർ ; തീയറ്റർ അടച്ചിടുന്നത് ആലോചനയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രതിസന്ധിക്കിടെ സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് ഫിലിം ചേംബർ. സെക്കന്റ് ഷോ അനുവദിക്കണമെന്ന ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യോഗം. പ്രതിഷേധസൂചകമായി തീയറ്റർ അടച്ചിടുന്നതും ആലോചനയിലുണ്ട്. കൊവിഡ് ഇടവേളയ്ക്കു ശേഷം 50 ശതമാനം കാണികളുമായി തുറന്ന തീയറ്ററുടമകർ കടുത്ത പ്രതിസന്ധിയിലാണ്. രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെ മൂന്ന് ഷോകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. കുടുംബപ്രേക്ഷകരും എത്തുന്ന കൂടുതൽ വരുമാനം ലഭിച്ചിരുന്ന സെക്കൻഡ് ഷോ ഇല്ലാതായെന്നത് കനത്ത തിരിച്ചടിയാണ്. പല തീയറ്ററുകളിലും 5 മുതൽ 10 ശതമാനം കാണികളുമായാണ് ഷോ നടത്തുന്നത്. വരുമാനം കുറഞ്ഞതോടെ റിലീസ് നിശ്ചയിച്ച ചിത്രങ്ങളുടെ നിർമ്മാതാക്കൾ പിന്മാറി.

മമ്മൂട്ടിയുടെ പ്രീസ്റ്റ് ഉൾപ്പെടെ ബിഗ് ബജറ്റ് സിനിമകൾ സെക്കൻഡ് ഷോ ഉണ്ടെങ്കിൽ മാത്രമേ റിലീസ് ചെയ്യൂ നിലപാടിലാണ്. സെക്കൻഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഫിലിം ചേംബർ നിരവധിതവണ മുഖ്യമന്ത്രിക്ക് കത്ത് അയച്ചെങ്കിലും അനുകൂലമായ മറുപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ചേംബറിന് കീഴിലുള്ള മുഴുവൻ സംഘടനാ ഭാരവാഹികൾ യോഗം ബുധനാഴ്ച ചേരുന്നത്. നിർമാതാക്കളും വിതരണക്കാരും തീയറ്റർ ഉടമകളും യോഗത്തിൽ ഉണ്ടാവും. സെക്കൻഡ് ഷോക്ക് ഇളവ് ലഭിച്ചില്ലെങ്കിൽ വീണ്ടും തീയറ്ററുകൾ അടച്ചിട്ടേക്കും. മാർച്ച് 31 വരെ അനുവദിച്ച വിനോദനികുതിയിലെ ഇളവ് അടുത്ത ഡിസംബർ 31 വരെ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് നൽകും

0
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ്...

സീതത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം

0
സീതത്തോട് : സീതത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ...

കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്കാരം നടന്നു

0
കോട്ടയം : അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്കാരം നടന്നു....

ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന് നടൻ ഉണ്ണി മുകുന്ദൻ

0
കൊച്ചി : ലഹരി ഉപയോഗത്തിൽ നടിമാർ പരാതിയുമായി വരുന്നത് നല്ല കാര്യമെന്ന്...