ഒടിടി റിലീസ് ഇടവേള നീട്ടണമെന്ന ആവശ്യം ഫിലിം ചേംബർ ചർച്ച ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തീയേറ്ററർ റിലീസ് ചെയ്യുന്ന സിനിമകളുടെ ഒടിടി റിലീസ്  നീട്ടണമെന്ന തീയേറ്റർ ഉടമകളുടെ ആവശ്യം ചർച്ച ചെയ്യാൻ ഫിലിം ചേംബർ തീരുമാനിച്ചു. ഒടിടി റിലിസിനുള്ള ഇടവേള 56 ദിവസമാക്കി ഉയർത്തണം എന്നാണ് തീയേറ്റർ ഉടമകളുടെ ആവശ്യം. ഇക്കാര്യം ആഗസ്റ്റ് ആദ്യവാരത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യാനാണ് ഫിലിം ചേംബറിന്റെ  തീരുമാനം. ഒടിടി സേവനദാതാക്കളെ കൂടി പങ്കെടുപ്പിച്ച് കൊണ്ടുള്ള ചർച്ച നടത്താനാണ് ചേംബർ ആലോചിക്കുന്നത്. തീയേറ്ററിൽ റിലീസ് ആകുന്ന ചിത്രങ്ങൾ ഒടിടി പ്ലാറ്റ് ഫോമുകൾ റിലീസ് ചെയ്യാൻ നൽകുന്ന കാലാവധി വർധിപ്പിക്കണം എന്നാവശ്യപ്പെട്ടു നേരത്തെ തീയേറ്റർ ഉടമകൾ ഫിലിം ചേംബറിന് കത്ത് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിൽ വിഷയം ചർച്ചയായത്.

പാപ്പൻ, തല്ലുമാല, സോളമന്റെ  തേനീച്ചകൾ, ഗോൾഡ് തുടങ്ങി ഒരു പിടി പുതിയ ചിത്രങ്ങൾ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. തീയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഇപ്പോൾ 42 ദിവസം കഴി‍ഞ്ഞാൽ ഒ ടി ടിയിൽ എത്തുന്ന സ്ഥിതിയാണ്. ചില സിനിമകൾ കരാർ ലംഘിച്ച് ഇതിലും കുറ‍‍ഞ്ഞ ദിവസങ്ങളിൽ ഒ ടി ടിക്ക് നൽകുന്നു. ഇത് തീയറ്റർ ഉടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കെജിഎഫ്, വിക്രം തുടങ്ങി മികച്ച തീയറ്റർ അനുഭവം നൽകുന്ന സിനിമകൾക്ക് മാത്രമാണ് ആളുകൾ തീയറ്ററിൽ വരുന്നത്. ഇങ്ങനെ പോയാൽ തീയറ്ററുകൾ അടച്ചു പൂട്ടേണ്ടി വരും. സിനിമകൾ ഒ ടി ടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തെ ഫിലിം ചേംബർ പരിഗണിച്ചിരുന്നില്ല.

സംഘടനയുമായി സഹകരിക്കാത്ത താരങ്ങൾക്കും നിർമ്മാതാക്കൾക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ഇവരുമായി സഹകരിക്കേണ്ടതുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകും. തീയറ്റർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഈയിടെ ഇറങ്ങിയ കുറി എന്ന ചിത്രത്തിന് ഫ്ലക്സി ചാർജ് നടപ്പാക്കിയിരുന്നു. ഇത് ഫലപ്രദമായില്ലെന്നും ഫ്ലക്സി ചാർജിന് സർക്കാർ പിന്തുണ വേണമെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...