Saturday, April 19, 2025 1:17 pm

നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളുടെയും റിലീസ് മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ കളക്ഷന്‍ കുറവാണെന്നും ഈ തരത്തില്‍ മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടി നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളുടെയും റിലീസിംഗ്  മാറ്റിവെച്ചു. കളക്ഷന്‍ കുറവായതിനാല്‍ സംസ്ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ റിലീസുകള്‍ മാറ്റിവെച്ചത്.

സെക്കന്‍ഡ് ഷോ ഇല്ലാത്തത് തീയറ്റര്‍ കളക്ഷനെ കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്കന്‍ഡ് ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫിലിം ചേംബര്‍ സര്‍ക്കാരിനു കത്ത് നല്‍കി. നിയന്ത്രണങ്ങളോടെയുള്ള പ്രദര്‍ശനം വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

സെക്കന്‍ഡ് ഷോ കൂടി നടത്താതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് സിയാദ് കോക്കര്‍ വ്യക്തമാക്കി. വിനോദ നികുതി ഇളവ് മാര്‍ച്ച്‌ 31 വരെയാണ് നല്‍കിയിരുന്നത്. ഇതടക്കമുള്ള ഇളവുകള്‍ മാര്‍ച്ച്‌ 31നു ശേഷവും തുടരണമെന്നും സിനിമാ സംഘടനകള്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തീയറ്ററുകള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുന്ന അവസ്ഥ ഉണ്ടാകുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. മരട്, വര്‍ത്തമാനം, ടോള്‍ ഫ്രീ, അജഗജാന്തരം, കള തുടങ്ങിയ സിനിമകളുടെ റിലീസാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച്‌ 4 ന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ  റിലീസും അനിശ്ചിതത്വത്തിലാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അന്തരിച്ച അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകന്‍ റിക്കി റായ്ക്ക് വെടിയേറ്റു

0
രാമനഗര: അന്തരിച്ച അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കര്‍ണാടകയുടെ...

ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയവരില്‍ 50 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികളെന്ന് റിപ്പോർട്ട്

0
വാഷിങ്ടൺ: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയ നിരവധി വിദ്യാര്‍ഥികളില്‍ പകുതിയിലധികവും...

മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഷഡാധാരപ്രതിഷ്ഠ 25-ന്

0
മുക്കൂട്ടുതറ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിൽ പുതുക്കിനിർമിക്കുന്നതിന്റെ ഭാഗമായി...

ഭാര്യയും കാമുകനും ചേര്‍ന്ന് ഭർത്താവിനെ കൊലപ്പെടുത്തി ; ആത്മഹത്യയാക്കി വരുത്തി തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കി

0
ബറേലി: ഉത്തർപ്രദേശിലെ ബറേലിയില്‍ യുവാവിന്റെ മരണത്തില്‍ 25-കാരിയായ ഭാര്യയും അവരുടെ കാമുകനും...