ചെന്നൈ : അജിത്തിന് ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെ പരുക്ക് . തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വലിമൈ എന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ചിത്രീകരണത്തിനിടെയാണ് അജിത്തിന് പരുക്കേറ്റത്.
വലിമൈയില്‍ പോലീസ് ഓഫീസറായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അജിത്തിന് പരുക്കേറ്റത്. യെന്നൈ അറിന്ധാല്‍ എന്ന സിനിമയിലായിരുന്നു അജിത്ത് ഇതിനു മുമ്പ് പോലീസ് ഓഫീസറായിട്ട് അഭിനയിച്ചത്. അജിത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. അജിത്തിന്റെ പരുക്ക് ഭേദമായാല്‍ ഉടൻ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങും.