നിരീക്ഷണ ക്യാമറകളെ പ്രവര്‍ത്തനരഹിതമാക്കി പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് കവര്‍ച്ച ; സംഭവം പന്തളത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരീക്ഷണ ക്യാമറകളെ പ്രവര്‍ത്തനരഹിതമാക്കി പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് കവര്‍ച്ച.  സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്‍ പന്തളം പറന്തല്‍ വയണുംമൂട്ടില്‍ ജോസ് ജോര്‍ജിന്റെ വീട്ടിലായിരുന്നു മോഷണം. സുരക്ഷയ്ക്കായി വീട്ടിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി നീക്കം ചെയ്തതിനു ശേഷമായിരുന്നു മോഷണം. ഇതു മൂലം മോഷ്ടാക്കളെ തിരിച്ചറിയുന്നതിനും കഴിഞ്ഞിട്ടില്ല. പത്തു പവന്റെ ആഭരണമാണ് മോഷ്ടിച്ചത്.

തിങ്കളാഴ്ച രാവിലെയായിരുന്നു മോഷണം. അന്ന് പുലര്‍ച്ചെ ഔദ്യോഗിക ആവശ്യത്തിനായി ജോസ് ജോര്‍ജ് കൊച്ചിക്കു പോയി. യാത്രയ്ക്കിടെ നീരീക്ഷണ ക്യാമറയും മൊബൈല്‍ ഫോണുമായുള്ള ബന്ധം തകരാറിലായതോടെ പറന്തലില്‍ ഉള്ള സഹോദരനെ വിളിച്ചു വിവരം അറിയിച്ചു. അദ്ദേഹം വീട്ടില്‍ എത്തിയപ്പോള്‍ പിന്നിലെ കതക് തുറന്നു കിടക്കുന്നതു കണ്ടതിനെ തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിയുന്നത്.

വീട്ടിനുള്ളിലെ അലമാരകളും മേശകളും എല്ലാം കുത്തിത്തുറന്നു പരിശോധിച്ചതിനു ശേഷം തുണികള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വലിച്ചു വാരി ഇട്ടിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ പോലീസും പത്തനംതിട്ടയില്‍ നിന്നു വിരലടയാള വിദഗ്ധരും എത്തി തെളിവെടുത്ത് അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...