കൊല്ലം-തേനി ദേശീയപാതയുടെ അന്തിമ ധനാനുമതി വേഗത്തിലാക്കണം ; കൊടിക്കുന്നിൽ സുരേഷ് എംപി

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : കൊല്ലം-തേനി (എൻഎച്ച് 183) ദേശീയപാതയുടെ അന്തിമ ധനാനുമതി വേഗത്തിലാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ മന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നൽകി. കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം 24 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള അന്തിമ ധനാനുമതി സർക്കാർ ഉടൻ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. പദ്ധതിയുടെ 3-എ നോട്ടിഫിക്കേഷൻ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും എംപി പറഞ്ഞു.

എന്നാൽ അന്തിമ ധനാനുമതി വൈകുന്നത് പദ്ധതിയിൽ വലിയ താമസവും ജനങ്ങളിൽ ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന വാണിജ്യ-സഞ്ചാര മാർഗമായ ദേശീയപാതയുടെ നവീകരണം ഗതാഗതത്തിരക്കും അപകടഭീഷണിയും കുറച്ച് യാത്ര കൂടുതൽ സൗകര്യപ്രദമാക്കും. കർഷകരുടെയും ചെറുകിട വ്യവസായികളുടെയും കയറ്റുമതിക്കാരുടെയും വരുമാനവർധനയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉണർവും നൽകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അന്തിമ ധനാനുമതി എത്രയുംവേഗം ലഭ്യമാക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എംപി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ ഐ -യുടെ സഹായത്തോടെ കസ്റ്റംസിന്റെ ഉത്തരവ് ; വജ്രവ്യാപാരിക്ക് 425 കോടി പിഴ,...

0
ന്യൂഡൽഹി : നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഉത്തരവിലൂടെ ഗുജറാത്തിലെ വജ്ര വ്യാപാരിക്ക്...

ദോശ വൈകിയതിന് തട്ടുകടയിലെ ആക്രമണം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു

0
ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ...

സവർക്കറെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത് ; സത്യകി സവർക്കർ

0
മുംബൈ : വി.ഡി. സവർക്കർ മുസ്‌ലിങ്ങളെ വെറുത്തിരുന്നില്ലെന്നും എന്നാൽ, കോൺഗ്രസ് നേതാവ്...

പിണറായിയുടെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത അതൃപ്തി ; തോമസ് ഐസക്കിന്‍റെ പ്രതികരണം തുറന്ന...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത...