കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കുമെന്ന് സൂചന. ജനവാസ മേഖലയെ പരിസ്ഥിതി ദുർബല പ്രദേശത്ത് ഉൾപ്പെടുത്തേണ്ട എന്നതാണ് പുതിയ ആലോചന. ജനവാസ മേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാകും പരിസ്ഥിതി ദുർബല മേഖലയിൽനിന്ന് ഒഴിവാക്കുക. സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ നിർദേശം. വനമേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ജനവാസമേഖലയായി വിജ്ഞാപനം ചെയ്യാൻ സംസ്ഥാനത്തിന് അനുമതി നൽകാനാണ് നടപടി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതാധികാരസമിതി കേന്ദ്രസർക്കാർ നിർദേശത്തിൽ അന്തിമ തീരുമാനം കൈകൊള്ളും

2018 സെപ്റ്റംബർ മൂന്നിന് കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം നൽകിയിരുന്നു. കേരളം ആവശ്യപ്പെട്ട മാറ്റങ്ങൾ അതേപടി നിലനിർത്തിയാണ് കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയത്. കസ്തൂരിരംഗൻ ശുപാർശകൾ അതേപടി അംഗീകരിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര നിലപാട്. സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ചാണ് മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയത്. സംസ്ഥാന സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...