വിഖ്യാത ഗായിക എസ്. ജാനകിക്ക് ഇന്ന് അന്ത്യാഞ്ജലി ; മൈസൂരിലെ വീട്ടിൽ അന്ത്യവിശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം. മൈസൂരു അപ്പോളോ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളിലായി ഇരുപതിനായിരത്തിലേറെ പാട്ടുകളാണ് ജാനകിയമ്മയുടെ സ്വരമാധുരിയിലൂടെ പിറന്നത്. തലമുറകളെ സംഗീതത്തിന്റെ മായികലോകത്തേക്ക് കൈപിടിച്ചുയർത്തിയ ആ സ്വരം ഇനി ഓർമ്മകളിൽ മാത്രം. അനുഗൃഹീതമായ സ്വരമാധുര്യവും ആലാപന സിദ്ധിയുമായി ആസ്വാദ്യ ലോകത്തിന് ഓർത്ത് പാടാൻ നിരവധി ഗാനങ്ങൾ സമ്മാനിച്ച തെന്നിന്ത്യൻ വാനമ്പാടിയാണ് വിടവാങ്ങിയത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടപറഞ്ഞത്.

രാഷ്ട്രപതി , പ്രധാനമന്ത്രി, മുഖ്യമന്ത്രി വി.ഡി.സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, നടന്‍ കമല്‍ഹാസന്‍, മമ്മൂട്ടി തുടങ്ങിയ നിരവധി പ്രമുഖർ വിഖ്യാത ഗായികയ്ക്ക് വാക്കുകളിലൂടെ ആദരാഞ്ജലിയര്‍പ്പിച്ചു. രാവിലെ എട്ട് മുതൽ മൈസൂരു മഹാരാജ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം.ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിലെ വീട്ടിൽ അന്ത്യവിശ്രമം. ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തിന് ഒരിക്കലും നികത്താനാവാത്ത ശൂന്യത.ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതം. ഇരുപതോളം ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഹിറ്റ് പാട്ടുകൾ. സ്നേഹം, വാത്സല്യം, തുടങ്ങി മനുഷ്യരെ കൂട്ടി ഇണക്കുന്ന പാട്ടുകളാണ് ജാനകിയമ്മയിൽ നിന്ന് അനായാസം ഒഴുകിയെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...