അയച്ചത് 600 മെയിലുകൾ ; വിളിച്ചത് 80 കോളുകൾ ; അവസാനം ജോലി ലോകബാങ്കില്‍

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്‌ടണ്‍ : തീവ്ര പരിശ്രമമാണ് ഏതൊരു വ്യക്തിയുടെയും ജീവിതവിജയത്തിന്‍റെയും അടിസ്ഥാന ഘടകം. ഏതൊരു ആഗ്രഹവും തീവ്രമായി ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം തന്നെ കൂടെ നില്‍ക്കുമെന്നാണ് പറയുന്നത്. ഇവിടെ  തന്‍റെ ആഗ്രഹം നേടിയെടുത്തിരിക്കുകയാണ് വത്സല്‍ നഹാത.

23-കാരനായ വത്സല്‍ ലോകബാങ്കില്‍ തന്‍റെ സ്വപ്‌നജോലി ലഭിക്കുന്നതിന് മുമ്പ് വിവിധ കമ്പനികളിലേക്ക് അയച്ചത് 600 ഇ മെയിലുകളും വിളിച്ചത് 80 ഫോണ്‍ കോളുകളുമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്നിലാണ് വത്സല്‍ തന്‍റെപരിശ്രമത്തെ കുറിച്ച് പറയുന്നത്. 15000-ല്‍ അധികം പേരാണ് ഈ കുറിപ്പ് ലൈക്ക് ചെയ്തത്.

2020-ല്‍ കോവിഡ് കാലത്ത് ബിരുദം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ജോലി അന്വേഷിച്ചുള്ള യാത്ര വത്സല്‍ തുടങ്ങിയത്. ‘ഇന്ത്യയിലേക്ക് മടങ്ങുന്നത് ഒരു ഓപ്ഷന്‍ അല്ലെന്നും എന്‍റെ ആദ്യ ശമ്പളം ഡോളറില്‍ ആയിരിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. ജോലി അപേക്ഷാ ഫോമുകളും ജോബ് പോര്‍ട്ടലുകളും ഞാന്‍ പൂര്‍ണമായും ഒഴിവാക്കി. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ 1500-ല്‍ അധികം കണക്ഷന്‍ അഭ്യര്‍ഥനകളും 600 ഇ-മെയിലുകളും അയച്ചു. 80 കോളുകള്‍ ചെയ്തു. എന്നാല്‍ എല്ലാം നിരസിച്ചുള്ള മറുപടിയാണ് മിക്കയിടങ്ങളില്‍ നിന്നും ലഭിച്ചത്.

എന്നാല്‍ ഞാന്‍ പരിശ്രമം അവസാനിപ്പിച്ചില്ല. ലക്ഷ്യത്തിലെത്താന്‍ നിരവധി വാതിലുകളില്‍ മുട്ടി. മെയ് ആദ്യ വാരത്തോടെ നാല് ഇടങ്ങളില്‍ നിന്ന് ജോലി വാഗ്ദ്ധാനം ലഭിച്ചു. ഇതില്‍ നിന്ന് ലോകബാങ്കിലെ ജോലി തിരഞ്ഞെടുത്തു. എന്‍റെ പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ വിസ സ്‌പോണ്‍സര്‍ ചെയ്യാനും അവര്‍ തയ്യാറായി. ലോകബാങ്കിന്‍റെ ഡയറക്ടര്‍ ഓഫ് റിസര്‍ച്ചുമായി ഒരു മെഷീന്‍ ലേണിങ് പേപ്പറിന്‍റെ കോ-ഓര്‍തര്‍ഷിപും ലഭിച്ചു.’ ലിങ്ക്ഡ് ഇന്നില്‍ വത്സല്‍ പങ്കുവെയ്ക്കുന്നു.

ഡല്‍ഹി ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് വത്സല്‍ യേല്‍ സര്‍വകലാശാലയില്‍ പഠിക്കാനെത്തിയത്. സ്വപ്‌നം ഒരിക്കലും ഉപേക്ഷിക്കാതിരിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ഇങ്ങനെയൊരു കുറിപ്പ് പങ്കുവെച്ചതെന്നും വത്സല്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....