ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി ധനമന്ത്രി ; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ക്ഷേമ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

2025 ഡിസംബര്‍ 31 വരെയാണ് നേരത്തെ ഇതിനായി സമയം നല്‍കിയിരുന്നത്. എന്നാൽ, 62 ലക്ഷത്തില്‍പരം വരുന്ന ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേര്‍ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തത്. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് ആറുമാസം കൂടി നീട്ടിയത്. ആക്ഷയ കേന്ദ്രങ്ങള്‍വഴി ജൂണ്‍ 30 –നകം വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല പ്രതിഷേധം ; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17...

സമസ്തയിലെ വിഭാഗീയത ; ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി

0
കോഴിക്കോട്: സമസ്തയിലെ വിഭാഗീയതയിൽ ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ...

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...

പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലാപനത്തെച്ചൊല്ലി യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കം

0
പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. വന്ദേമാതരം...