Wednesday, May 14, 2025 6:19 am

തിരുവണ്ണാമല ഉരുൾപൊട്ടൽ ; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തിരുവണ്ണാമലയിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മഴക്കെടുതി ബാധിച്ച 3.54 ലക്ഷം കുടുംബങ്ങൾക്ക് 5,000 രൂപ വീതം നൽകും. ഉരുൾപൊട്ടലിൽ അഞ്ച് കുട്ടികളടക്കം ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. ഇന്നലെയാണ് ഇവരുടെ മ‍ൃതദേഹം എൻഡിആർഎഫ് സംഘം കണ്ടെത്തിയത്. രാജ്കുമാർ, ഭാര്യ മീന (27), മകൻ ഗൗതം (8), മകൾ വിനിയ (5), രമ്യ (7), വിനോദിനി (16), മഹാ (7) എന്നിവരാണ് മരിച്ചത്.വിഒസി നഗറിലെ 11ാം സ്ട്രീറ്റിലാണ് കുടുംബം താമസിച്ചിരുന്നത്. ഫെയ്‌ൻജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്‌നാട്ടിലെ 14 ജില്ലകളിലായി വ്യാപക നാശ നഷ്ടമാണുണ്ടായത്. വില്ലുപുരം, കള്ളക്കുറിച്ചി, തിരുവണ്ണാമല ജില്ലകളിലെ 2.11 ലക്ഷം ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. 1.5 കോടി ജനങ്ങളെ മഴ ബാധിച്ചതായാണ് വിവരം. പുനരുദ്ധാരണത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി ദേശീയ നിവാരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് 2000 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചു.

വില്ലുപുരം, കടലൂർ, കല്ലുറിച്ചി ജില്ലകളിലെ കുടുംബങ്ങൾക്ക് 2000 രൂപ വീതം ധനസഹായം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചു. തമിഴ്‌നാട്, കേരളം, കർണാടക എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. പുതുച്ചേരിയിൽ ഇന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രംപിന്‍റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

0
റിയാദ് : ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപ്...

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....

അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും

0
ദില്ലി : രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന്...