സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ചെറുപ്പക്കാരെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ. സമൂഹിക ബന്ധങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന യുവതീയുവാക്കളെ ഏകാന്തതയിൽ നിന്ന് മോചിപ്പിക്കുന്നതിനായാണ് ഭരണകൂടം ഇത്തരത്തിലൊരു പദ്ധതി രൂപീകരിച്ചത്. ഒറ്റപ്പെട്ട് കഴിയുന്ന യുവതീയുവാക്കൾക്ക് പ്രതിമാസം 650,000 കൊറിയൻ വോൺ അതായത് ഏകദേശം 41,000 ഇന്ത്യൻ രൂപ വീതം നൽകാനാണ് ജെൻഡർ ഈക്വാലിറ്റി ആൻഡ് ഫാമിലി വെൽഫെയർ മിനിസ്ട്രിയുടെ തീരുമാനം.
യുവതീയുവാക്കളുടെ മാനസികവും വൈകാരികവുമായ സ്ഥിരതയും ആരോഗ്യകരമായ വളർച്ചയും ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ശരാശരി ദേശീയ വരുമാനത്തേക്കാൾ കുറഞ്ഞ വരുമാനമുള്ള വീടുകളിൽ താമസിക്കുന്ന 9 മുതൽ 24 വരെ പ്രായമുള്ള ചെറുപ്പക്കാർക്കാണ് ഇത് ലഭ്യമാകുന്നത്.
ദക്ഷിണ കൊറിയക്കാരിൽ 19 -നും 39 -നും ഇടയിൽ പ്രായമുള്ള ഏകദേശം 3.1 ശതമാനം ആളുകൾ ഏകാന്തയിൽ കഴിയുന്നവരാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൗമാരകാലഘട്ടത്തിലാണ് കൂടുതൽ ആളുകളിലും ഈ ഒറ്റപ്പെടൽ കണ്ടുവരുന്നതെന്നും ഇത് അവരുടെ ശാരീരിക വളർച്ച മന്ദഗതിയിലാക്കുമെന്നും വിഷാദം ഉൾപ്പടെയുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും എന്നാണ് വിദഗ്ദർ പറയുന്നത്. ഭരണകൂടം ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഈ ക്ഷേമ തുക ലഭിക്കുന്നതിനായി ഒറ്റപ്പെട്ട് കഴിയുന്ന കൗമാരക്കാരുടെ രക്ഷിതാക്കൾ, കൗൺസിലർമാർ അല്ലെങ്കിൽ അധ്യാപകർ എന്നിവർക്ക് പ്രാദേശിക അഡ്മിനിസ്ട്രേറ്റീവ് വെൽഫെയർ സെന്ററിൽ അപേക്ഷിക്കാവുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033