കൂരിക്കുഴി വെളിച്ചപ്പാട് കൊലപാതകക്കേസിലെ അവസാനത്തെ പ്രതിയും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മതിലകം കൂരിക്കുഴി വെളിച്ചപ്പാട് കൊലപാതകക്കേസിലെ അവസാനത്തെ പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. 16 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൂരിക്കുഴി ചിരട്ടപ്പുരക്കൽ കണ്ണൻ എന്ന ജിത്തി(43)നെയാണ് പോലീസ് പിടികൂടിയത്. പതിനാറ് വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2007 മാർച്ചിലാണ് കൊലപാതകം നടന്നത്. കോഴിപ്പറമ്പിൽ അമ്പലത്തിലെ ഉത്സവത്തിനിടയിൽ പ്രശ്നമുണ്ടാക്കിയ ജിത്ത് കണ്ണനെ ക്ഷേത്രത്തിലുണ്ടായിരുന്നവർ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് ജിത്തിന്റെ കൂട്ടുകാരായ ഗുണ്ടകൾ മാരകായുധങ്ങളുമായി എത്തി ക്ഷേത്രത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അമ്പലത്തിലെ വെളിച്ചപ്പാടായ ഷൈനിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

കേസിലെ നാല് പ്രതികളെ പോലീസ് അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്തുവെങ്കിലും ജിത്ത്, ഗണപതി എന്നിവർ ഒളിവിൽ പോകുകയായിരുന്നു. ആറ് മാസം മുൻപ് ഗണപതി പിടിയിലായി. കഴിഞ്ഞ16 കൊല്ലത്തോളമായി നാടുമായി യാതൊരു ബന്ധവുമില്ലാതെ നാസിക്കിനടുത്ത് താമസിച്ച് ടയർ പഞ്ചർ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു ജിത്ത്. കഴിഞ്ഞ കൊല്ലം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ നൽകിയ സൂചനയാണ് പ്രതിയെ പിടികൂടാൻ സഹായകരമായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ സർക്കുലർ

0
ന്യൂഡൽഹി : തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ...

കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു : ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തുന്നു

0
തൃശ്ശൂർ : തൃശ്ശൂരിലും മഴ ശക്തം. കരുവന്നൂർ പുഴയിൽ ജലനിരപ്പ്...

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം ; പത്ത് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. പത്ത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു....

കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി ; ആലപ്പുഴയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ

0
ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി....