കൊല്ലം : കൊട്ടിയത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവതി ആത്മഹത്യ ചെയ്തു. ഭരണിക്കാവ് സ്വദേശിനി ബിന്ദു പ്രദീപ് (44) ആണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മയ്യനാട് റോഡില്‍ കട വാടകയ്‌ത്ത് എടുത്താണ് ബിന്ദു ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നത്. 20 വര്‍ഷക്കാലമായി വീടിനോട് ചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ബിന്ദു ഒന്നര വര്‍ഷം മുന്‍പാണ് ഇവിടേക്ക് മാറിയത്. ബ്യൂട്ടി പാര്‍ലറില്‍ നൂതന സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ലക്ഷങ്ങളാണ് ബിന്ദു ചിലവിട്ടത്.
വായ്പയെടുത്തും, ആളുകളില്‍ നിന്നും കടം വാങ്ങിയുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തത് വലിയ സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണമായി. ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യ.