സാമ്പത്തിക പ്രതിസന്ധി ; കൊട്ടിയത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവതി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടിയത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ യുവതി ആത്മഹത്യ ചെയ്തു. ഭരണിക്കാവ് സ്വദേശിനി ബിന്ദു പ്രദീപ് (44) ആണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മയ്യനാട് റോഡില്‍ കട വാടകയ്‌ത്ത് എടുത്താണ് ബിന്ദു ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നത്. 20 വര്‍ഷക്കാലമായി വീടിനോട് ചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ബിന്ദു ഒന്നര വര്‍ഷം മുന്‍പാണ് ഇവിടേക്ക് മാറിയത്. ബ്യൂട്ടി പാര്‍ലറില്‍ നൂതന സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ലക്ഷങ്ങളാണ് ബിന്ദു ചിലവിട്ടത്.

വായ്പയെടുത്തും, ആളുകളില്‍ നിന്നും കടം വാങ്ങിയുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തത് വലിയ സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണമായി. ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...