മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ നിയമഭേദ​ഗതിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ നിയമഭേദ​ഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മരണ രജിസ്ട്രേഷനില്‍ ആധാര്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ലോക്സഭയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ സംവിധാനങ്ങളില്ല. അതിനാല്‍ മരിച്ചവരുടെ കാര്‍ഡുകള്‍ ദുരുപയോ​ഗം ചെയ്യുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രം നിയമ ഭേദ​ഗതിക്ക് ഒരുങ്ങുന്നത്.

ഒരാള്‍ മരിച്ച ശേഷം ബന്ധുക്കള്‍ക്ക് ആ വിവരം ആധാര്‍ അതോറിറ്റിയെ അറിയിക്കാനും സംവിധാനമില്ല. 1969ലെ ജനന- മരണ രജിസ്ട്രേഷന്‍ നിയമത്തിലാണ് ഭേദ​ഗതിക്കു ശ്രമിക്കുന്നത്. ഇതിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ആധാര്‍ അതോറിറ്റിയോട് നിര്‍ദേശങ്ങള്‍ തേടിയെന്ന് അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജീവ് ചന്ദ്രശേഷര്‍ അറിയിച്ചു.

ഭേദ​ഗതിക്കു ശേഷം മരണ രജിസ്ട്രേഷനില്‍ ആധാര്‍ നമ്പറും ഉള്‍പ്പെടുത്തും. രജിസ്ട്രാര്‍ ഈ വിവരം ആധാര്‍ അതോറിറ്റിക്കു കൈമാറുകയും കാര്‍ഡ് റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ ജനന- മരണ രജിസ്ട്രേഷനുകള്‍ ഓരോ സംസ്ഥാനത്തിന്റേയും പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോ​ഗിച്ചാണ് രേഖപ്പെടുത്തുന്നത്. ഇതിലും ഏകീകരണം വേണ്ടിവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...