പുതുക്കിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു : കടകളില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടി ഫിക്കറ്റ് ; അംഗീകരിക്കാനാകില്ലെന്ന് കെവിവിഇഎസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ വാക്‌സിന്‍, ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റുകള്‍ നിര്‍ബന്ധം. പുതുക്കിയ കൊറോണ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ഇന്ന് മുതല്‍ മുഴുവന്‍ കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, ബാങ്കുള്‍പ്പെടെയുളള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കാണ് തുറക്കാന്‍ അനുമതിയുള്ളത്. ഇതിന് പുറമേ തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നല്‍കാനും അനുമതിയുണ്ട്. ഇവിടങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് ആഴ്ച മുന്‍പ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫേക്കറ്റോ, 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ വേണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായിരിക്കും. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും, സിനിമാ തിയറ്ററുകള്‍ക്കും തുറക്കാന്‍ അനുമതിയില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ നല്‍കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ഓപ്പണ്‍ ഏരിയയിലും കാറുകളിലും പാര്‍ക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച്‌ ആളുകള്‍ക്ക് ഭക്ഷണം വിളമ്പാം. അതേസമയം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി പൂര്‍ണമായും അംഗീകാരിക്കാനാകില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...