സാമ്പത്തിക പ്രതിസന്ധി ; തകര്‍ന്നടിഞ്ഞ് പാകിസ്താനിലെ ആരോഗ്യമേഖല

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിൽ വലയുകയാണ് പാകിസ്താൻ. മറ്റേത് മേഖലയെ പോലെ തന്നെയും സാമ്പത്തിക പ്രതിസന്ധി ആരോഗ്യമേഖലയെ ബാധിച്ചു. അവശ്യമരുന്നുകൾപോലും ലഭിക്കാതെ ആയിരക്കണക്കിന് രോഗികളാണ് ബുദ്ധിമുട്ടുന്നത്. കരുതൽ ശേഖരം ഇല്ലാത്തതിനാൽ ആവശ്യമായ മരുന്നുകൾ ഇറക്കുമതി ചെയ്യാനും പാകിസ്താന് സാധിക്കുന്നില്ല. ആഭ്യന്തര ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ ഇറക്കുമതി ചെയ്യാനും പാകിസ്താന് കഴിഞ്ഞിട്ടില്ല.

ഇറക്കുമതിയില്ലാത്തതിനാൽ പ്രാദേശിക ഔഷധനിർമ്മാതാക്കൾ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ദൗർലഭ്യം മൂലം ശസ്ത്രക്രിയകളും മുടങ്ങുകയാണ്. ആശുപത്രികളിലെ ഓപ്പറേഷൻ തിയറ്ററുകളിൽ സെൻസിറ്റീവ് സർജറികൾക്ക് ആവശ്യമായ അനസ്തെറ്റിക്സിന്റെ സ്റ്റോക്കുകൾ ഇനി രണ്ടാഴ്ചയിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് പാകിസ്താൻ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇതുമൂലം ആശുപത്രികളിൽ ജോലി ചെയ്യുന്നവരുടെ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്.

രാജ്യത്ത് നിർമിക്കുന്ന 95 ശതമാനം മരുന്നുകൾക്കും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നാണ് അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത്. ബാങ്കിംഗ് സംവിധാനത്തിൽ ഡോളറിന്റെ ക്ഷാമം നേരിടുന്നതിനാൽ മിക്ക മരുന്ന് നിർമ്മാതാക്കളുടെയും ഇറക്കുമതി സാമഗ്രികൾ കറാച്ചി തുറമുഖത്ത് തടഞ്ഞുവച്ചിരിക്കുകയാണ്. കൂടാതെ, വർധിച്ചുവരുന്ന ഇന്ധന വില, ഗതാഗത നിരക്കുകൾ, പാകിസ്താൻ രൂപയുടെ മൂല്യത്തകർച്ച എന്നിവയും മരുന്നുകളുടെ നിർമ്മാണ ചെലവ് വർധിക്കാൻ കാരണമായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...