സാമ്പത്തിക പ്രതിസന്ധി ; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സൂം

For full experience, Download our mobile application:
Get it on Google Play

കൊവിഡ് കാലത്ത് ഏറെ വരുമാനമുണ്ടാക്കിയ കമ്പനിയാണ് സൂം. ഇപ്പോഴിതാ സൂമും സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിരിക്കുകയാണ്. വീഡിയോ കോളിങ് സേവനമാണ് സൂം നൽകുന്നത്. സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി തങ്ങളുടെ ജീവനക്കാരിൽ 15 ശതമാനം പേരെ പിരിച്ചുവിടുകയാണ് ഇപ്പോൾ സൂം.1300 ജീവനക്കാർക്കാണ് ഇതോടെ ജോലി നഷ്ടപ്പെടുക. കമ്പനി മേധാവി എറിക് യുവാനാണ് ഈ തീരുമാനത്തെ കുറിച്ച് പറഞ്ഞത്. വരുന്ന സാമ്പത്തികവർഷത്തെ തന്റെ ശമ്പളം 98 ശതമാനം കുറയ്ക്കുമെന്നും എറിക് പ്രഖ്യാപിച്ചു. എറികിനെ കൂടാതെ മറ്റ് ഉദ്യോ​ഗസ്ഥരുടെയും അടിസ്ഥാന ശമ്പളത്തിൽ 20 ശതമാനം കുറവ് വരുത്തും. ശമ്പളത്തോടൊപ്പം ബോണസിലും കുറവ് വരുത്തും. സൂം ഇപ്പോഴും നിരവധി പേർ ഉപയോ​ഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് ലോക്ക്ഡൗൺ കാലത്താണ് സൂമിന് ആരാധകർ കൂടിയത്. പരസ്പരം കാണാനും സംസാരിക്കാനും സൂം ഉപയോ​ഗിക്കുന്നവരുടെ എണ്ണം കൂടി. സൂമിന്റെ വിജയം കണ്ട് വാട്‌സാപ്പ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ ഉൾപ്പടെയുള്ള കമ്പനികൾ സൂമിന് സമാനമായി വീഡിയോ കോളിങ് സേവനങ്ങൾ പരിഷ്കരിച്ചു. ഓൺലൈൻ ക്ലാസുകളും, വർക്ക് ഫ്രം ഹോം ജോലികളും സൂമിനെ വളർത്തി. എന്നാൽ ലോക്ക് ഡൗൺ കാലം അവസാനിച്ചത് കമ്പനിയ്ക്ക് തിരിച്ചടിയായി. 16 ആഴ്ചത്തെ ശമ്പളവും ഹെൽത്ത് കെയർ കവറേജും, 2023 സാമ്പത്തിക വർഷത്തെ വാർഷിക ബോണസും ഉൾപ്പടെയുള്ള അനുകൂല്യങ്ങളാണ് കമ്പനിയിൽ നിന്ന് പിരിച്ചുവിടുന്ന സ്ഥിരം ജീവനക്കാർക്കായി കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...