സാമ്പത്തിക തര്‍ക്കം ; 8 വയസുകാരനെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബക്കറ്റിലടച്ച് കാനയിലെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഹൈദരബാദ്: കാണാതായ എട്ട് വയസുകാരന്‍റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബക്കറ്റിലടച്ച് കാനയിലെറിഞ്ഞ നിലയില്‍. വ്യാഴാഴ്ചയാണ് ഹൈദരബാദില്‍ നിന്ന് എട്ട് വയസുകാരനെ കാണാതായത്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്‍ഡറുടെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. നരബലി ആരോപിച്ചാണ് നാട്ടുകാര്‍ ട്രാന്‍സ് ജെന്‍ഡറുടെ വീട് തകര്‍ത്തത്. എന്നാല്‍ സംഭവം നരബലിയാണെന്ന ആരോപണം ഹൈദരബാദ് പോലീസ് തള്ളി.

എട്ട് വയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇമ്രാന്‍ അലി ഖാന്‍ എന്ന ട്രാന്‍സ് ഡെന്‍ഡറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം നടന്നതായി സംശയിക്കുന്ന സ്ഥലത്ത് നരബലിയുടെ സൂചനകള്‍ പോലും കണ്ടെത്താനായില്ലെന്നാണ് പോലീസ് വിശദമാക്കുന്നത്. ഹൈദരബാദിലെ സന്നദ് നഗറിലെ അല്ലാദീന്‍ കോട്ടിയിലാണ് സംഭവം. കുട്ടിയെ കാണാതായി ഏതാനും മണിക്കൂറുകള്‍ തിരഞ്ഞ് കണ്ടെത്താതെ വന്നതോടെയാണ് രാത്രി പോലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിലാണ് കാണാതായ എട്ട് വയസുകാരന്‍ ഇമ്രാന്‍റെ വീടിന് അടുത്തേക്ക് പോവുന്നത് കണ്ടത്. പിന്നീട് പ്ലാസ്റ്റിക് ബാഗുമായി ഇമ്രാന്‍ പുറത്തേക്ക് പോവുന്നതും പോലീസ് കണ്ടെത്തിയിരുന്നു. ഓട്ടോറിക്ഷയിലാണ് ഈ പ്ലാസ്റ്റിക് ബാഗ് കൊണ്ടുപോയത്. ഓട്ടോ ഡ്രൈവറേയും ഇമ്രാനേയും പോലീസ് ചോദ്യം ചെയ്തതിലാണ് കുറ്റവാളിയെ കണ്ടെത്തിയത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസിനോട് ഇയാള്‍ വിശദമാക്കി.

ഓട്ടോറിക്ഷ ഡ്രൈവറോട് മാലിന്യം കളയാനായി കൊണ്ടുപോകാനാണ് എന്ന് പറഞ്ഞാണ് ഇമ്രാന്‍ വിളിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ പിതാവുമായി ഇമ്രാന് സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതിലെ പ്രതികാരമായാണ് കൊലപാതകമെന്നാണ് പോലീസ് വിശദമാക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...