സാമ്പത്തിക തട്ടിപ്പ് കേസ് ; വിയറ്റ്നാമീസ് റിയൽ എസ്റ്റേറ്റ് പ്രമുഖയെ വധശിക്ഷയ്ക്ക് വിധിച്ചു

For full experience, Download our mobile application:
Get it on Google Play

ഹാനോയ്: രാജ്യത്തെ എക്കാലത്തെയും വലിയ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിയറ്റ്നാമീസ് റിയൽ എസ്റ്റേറ്റ് വ്യവസായി ട്രൂങ് മൈ ലാന് വ്യാഴാഴ്ച വധശിക്ഷ വിധിച്ചു. 2022ൽ 12.5 ബില്യൺ ഡോളറിൻ്റെ തട്ടിപ്പാണ് 67 കാരിയായ ബിസിനസുകാരിക്കെതിരെ ചുമത്തിയിരുന്നത്. ആഡംബര അപ്പാർട്ടുമെൻ്റുകൾ, ഹോട്ടലുകൾ, ഓഫീസുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയിൽ രാജ്യത്ത് വൻകുതിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാൻ തിൻ ഫാറ്റിൻ്റെ അധ്യക്ഷയായിരുന്നു ട്രൂങ് മൈ ലാൻ. ഇതേ കേസിൽ ഇവരുടെ മരുമകളും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ ട്രൂങ് ഹ്യൂ വാനിനും 17 വർഷത്തെ തടവിന് ശിക്ഷിച്ചു.

വിയറ്റ്‌നാമിൽ വധശിക്ഷ അസാധാരണമല്ലെങ്കിലും സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ അപൂർവമാണ്. വിയറ്റ്നാമിലെ സെൻട്രൽ ബാങ്ക് ഏകോപിപ്പിച്ച സൈഗോൺ ജോയിൻ്റ് കൊമേഴ്‌സ്യൽ ബാങ്കിന്റെ ലയനത്തിന് ലാൻ നേതൃത്വം നൽകിയിരുന്നു. സർക്കാർ രേഖകൾ പ്രകാരം, 2012 മുതൽ 2022 വരെയുള്ള കാലയളവിൽ ബാങ്കിനെ നിയമവിരുദ്ധമായി നിയന്ത്രിച്ച് സ്വകാര്യ നേട്ടങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം. തനിക്കും കൂട്ടാളികൾക്കും വായ്പ നൽകാൻ കടലാസ് കമ്പനികളെ ഉപയോഗിച്ചതായും രേഖകൾ പറയുന്നു. വായ്പകൾ 27 ബില്യൺ ഡോളറിൻ്റെ നഷ്ടമാണുണ്ടാക്കിയത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...