പള്ളിയിലെ സാമ്പത്തിക ക്രമക്കേട് : മുസ്‍ലിം ലീഗ് നേതാവിൽ നിന്ന് ഒന്നരക്കോടി രൂപ ഈടാക്കാൻ വഖഫ് ബോർഡ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ; കണ്ണൂർ പുറത്തീൽ പള്ളിയിലെ സാമ്പത്തിക ക്രമക്കേടിൽ മുസ്ലിം ലീഗ് നേതാവിൽ നിന്ന് ഒന്നരക്കോടി രൂപ ഈടാക്കാൻ വഖഫ് ബോർഡ്. മുസ്ലിം ലീഗിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്ന തീരുമാനമാണ് വഖഫ് ബോർഡിന്റേത്. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് കെ പി താഹിറിനെതിരെയാണ് ഉത്തരവ്. 1,57,79,500 രൂപ ഈടാക്കാനുള്ള റിക്കവറി നടപടി നിർദേശിച്ച് ബോർഡ് ഉത്തരവിറക്കി. ഓഡിറ്റ് റിപ്പോർട്ടിൽ നേരത്തെ ക്രമക്കേട് കണ്ടെത്തിയിരുന്നു. താഹിറിനെതിരെ ക്രിമിനൽ കേസ് നൽകാനും ബോർഡ് ഉത്തരവിട്ടു.

2010 മുതൽ 2015 വരെ കണ്ണൂർ പുറത്തീൽ പള്ളി കമ്മിറ്റി സെക്രട്ടറി ആയിരുന്നു കെ പി താഹിർ. ആ ഘട്ടത്തിൽ പള്ളി കമ്മിറ്റിയിൽ ക്രമക്കേട് ഉണ്ടായതായി പരാതി ഉയർന്നതിനെ തുടർന്നാണ് പോലീസിന് പരാതി നൽകിയത്. തുടർന്ന്, സംസ്ഥന ഓഡിറ്റ് വകുപ്പ് ഓഡിറ്റ് നടക്കുകയും സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോർട്ട് നൽകുകയും ചെയ്തത്. ഒന്നര കോടി രൂപയുടെ മുകളിലുള്ള ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെയാണ് ഈ മാസം എട്ടിന് സംസ്ഥാന വഖഫ് ബോർഡ് യോഗം ചേർന്ന് ഈ തുക താഹിറിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചു. റവന്യു റിക്കവറി നടപടികൾക്കായി വഖഫ് ബോർഡിന്റെ ഡിവിഷണൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...