കോന്നി : കോന്നി അഗ്രികൾച്ചറൽ റൂറൽ ഇംപ്രൂമെന്‍റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേട് അന്വേക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സൊസൈറ്റിയിലേക്ക് മാർച്ച് നടത്തി . മാർച്ച് ജില്ലാ പ്രസിഡന്‍റ് സംഗേഷ് ജി നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് വി.ശിവകുമാർ അധ്യക്ഷനായി ജില്ലാ കമ്മിറ്റി അംഗം സി.സുമേഷ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ആർ.ശ്രീഹരി, എ.എസ് ഷിജു, മേഖല പ്രസിഡന്‍റ് പ്രജിത വിമൽ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് എം.അനീഷ് കുമാർ സ്വാഗതവും മേഖല സെക്രട്ടറി അഷ്റഫ് നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ പ്രസിഡൻ്റായുള്ള സൊസൈറ്റിയിൽ വൻ സാമ്പത്തിക ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും. ഇത് സംബദ്ധിച്ച് നിരവധി പരാതികൾ വകുപ്പ് തലത്തിൽ ലഭിച്ചിട്ടുണ്ട്. സഹകരണ നിയമങ്ങൾ കാറ്റിൽ പറത്തി ഇഷ്ടക്കാർക്ക് വായ്പ അനുവദിച്ചു കൊടുകയും. വായ്പ എടുത്തവരിൽ നിന്ന് കമ്മീഷൻ പറ്റുകയും ചെയ്യുന്ന ഭരണ സമിതിയാണ് സൊസൈറ്റി ഭരിക്കുന്നതെന്നും. സൊസൈറ്റി ആരംഭിച്ചതുമുതൽ ഓണററി സെക്രട്ടറിയാണ് ഉള്ളത്. എന്നാൽ ഓണററി സെക്രട്ടറിയെ നോക്കുകുത്തിയാക്കി പ്രസിഡന്‍റ് തന്നിഷ്ടപ്രകാരമാണ് പലതും ചെയ്യുന്നതെന്ന് സമരക്കാർ ആരോപിച്ചു.