മാനന്തവാടി : സാമ്പത്തിക ബാധ്യതയെ തുടർന്ന് കരാറുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രമുഖ പി.ഡബ്ല്യു.ഡി കരാറുകാരൻ വെള്ളമുണ്ട കോക്കടവ് ചങ്ങാടം കല്ലുവയല്‍ നാരാണനെ (70)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന പഴയ കെട്ടിടത്തില്‍ ഉച്ചക്ക് 12 ഓടെയാണ് മൃതദേഹം കാണപ്പെട്ടത്. നാരായണന് ഭീമമായ കട ബാധ്യതകളുള്ളതായി കുടുംബം അറിയിച്ചു. ഭാര്യ: പ്രമീള. മക്കള്‍: മഹീപ് നാരായണന്‍, നമിത നാരായണന്‍. മരുമക്കള്‍: പ്രമോദ്, പാര്‍വ്വതി. സഹോദരങ്ങള്‍: ഗോവിന്ദന്‍, ബാല ഗോപാലന്‍ മാസ്റ്റര്‍, ശാന്ത.
സാമ്പത്തിക ബാധ്യത : കരാറുകാരൻ ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment