അനുഭവ സമ്പന്നമായ ഓര്‍മകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുവാന്‍ നമുക്ക് സാധിക്കണം ; കളക്ടര്‍ ദിവ്യ എസ് അയ്യര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : അനുഭവ സമ്പന്നമായ ഓര്‍മ്മകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുവാന്‍ നമുക്ക് കഴിയണമെന്നും അത് വിദ്യാര്‍ത്ഥികളെ കരുത്തുറ്റവരാക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോന്നി ഗവണ്‍മെന്റ് എല്‍.പി സ്കൂളില്‍ പ്രവേശനോത്സവം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. കുരുന്നുകളുടെ ജീവിതത്തിലെ പ്രധാന ദിവസമാണ് പ്രവേശനോത്സവദിനം. ഞാന്‍ പഠിക്കുന്ന കാലഘട്ടത്തില്‍ ഇവയൊന്നും ഇല്ലായിരുന്നു. തോരാതെ പെയ്ത മഴയിലും ജില്ലയിലെ എല്ലാ സ്കൂളുകളിലും കുട്ടികളെ മികച്ച നിലയില്‍ വരവേറ്റു. ഇനിയും ഒട്ടേറേ സ്ഥലങ്ങളില്‍ മികച്ച വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ നമുക്ക് കഴിയണം.

എത്ര നല്ല സ്കൂള്‍ കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും അതിനുള്ളില്‍ നാം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന നല്ല ഓര്‍മ്മകളും അനുഭവങ്ങളുമാണ് വലിയ കാര്യം. ഏകദേശം 590 ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടികള്‍ സ്കൂളിലേക്ക് നേരിട്ട് എത്തുന്നത്. ഏറ്റവും സൂഷ്മമായ രീതിയില്‍ കുട്ടികളെ മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് സാധിക്കണം. എത്രമാത്രം ആസ്വദിച്ചാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അവരുടെ ഭാവി നിശ്ചയിക്കുന്നതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ പി.റ്റി.എ പ്രസിഡന്റ് പേരൂര്‍ സുനില്‍ അദ്ധ്യക്ഷത വഹിച്ചു. നാരീശക്തി പുരസ്കാര ജേതാവ് ഡോ.എം.എസ് സുനില്‍, വിദ്യാഭ്യാസ ഡയറക്ടര്‍ ബീനാ റാണി, പൊതുവിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍ രാജേഷ് എസ്.ആര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കുഞ്ഞുമൊയ്ദീന്‍, എസ്.എസ്.എ പ്രോജക്ട് ഓഫീസര്‍ ജയലക്ഷ്മി, പി.റ്റി.എ വൈസ് പ്രസിഡന്റ് വിനോദ് ഇളകൊള്ളൂര്‍, ബി റഹീം തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...