നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി മണിക്കൂറുകൾ ; സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വൻ തിരക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷം തീരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇന്നലെയും വൻ തിരക്ക് അനുഭവപ്പെട്ടു. സെർവറുകൾ മെല്ലെ പോക്ക് തുടർന്നതോടെയാണ് തിരക്ക് അനുഭവപ്പെട്ടത്. കണക്കുകൾ പ്രകാരം, മാർച്ച് ഒന്ന് മുതൽ 29 വരെ 1,24,110 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ നിന്നും 808.22 കോടി രൂപ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഇതോടെ, നടപ്പു സാമ്പത്തിക വർഷം രജിസ്ട്രേഷൻ വകുപ്പിന്റെ ആകെ വരുമാനം 5,500 കോടി രൂപയാണ് കവിഞ്ഞത്.

ഇന്നലെ രാവിലെ മുതൽ സെർവറുകളുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലാണ് സെർവർ ശരിയായ രീതിയിൽ പ്രവർത്തിച്ചത്. രജിസ്ട്രേഷനുകൾക്കും മറ്റു സേവനങ്ങൾക്കും ഒരേസമയം ഉപയോഗിച്ചതോടെയാണ് സെർവറിന്റെ പ്രവർത്തനം മന്ദഗതിയിലായത്. 35- ലധികം ടോക്കണുകളാണ് മിക്ക സബ് രജിസ്ട്രാർ ഓഫീസുകളിലും ഉണ്ടായിരുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ ഇന്നും വലിയ തോതിൽ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപകരില്ലാതെ 150 സ്കൂളുകൾ; 3,500 സ്കൂളുകളിൽ ഒരാൾ മാത്രം: ഹിമാചൽ നിയമസഭയിൽ വെളിപ്പെടുത്തൽ

0
ഷിംല: ഹിമാചല്‍ പ്രദേശില്‍ 150 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അധ്യാപകര്‍ ഇല്ലാതെയെന്ന് നിയമസഭയില്‍...

കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി

0
കോട്ടയം: കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി. കോട്ടയത്തെ ജില്ലാ നേതാക്കള്‍ പാര്‍ട്ടിവിട്ടു....

കേരള പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങള്‍ക്ക് 1038 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

0
തിരുവനന്തപുരം: സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...