പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന്
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2026-29) സെപ്റ്റംബര്‍ എട്ടിന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തും. രാവിലെ 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് സമിതി മുമ്പാകെ പരാതി നേരിട്ട് ബോധിപ്പിക്കാം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച് വ്യക്തികള്‍/സംഘടനകളില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിക്കും. തുടര്‍ന്ന് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. സമിതിക്ക് മുന്‍പാകെ സമര്‍പ്പിക്കുന്ന നിവേദനങ്ങളില്‍ വ്യക്തമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍/ഇ-മെയില്‍ ഐ.ഡി എന്നിവ രേഖപ്പെടുത്തണം.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളിലെ (പോക്‌സോ) സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് 1978-ലെ കേരള ഗവണ്‍മെന്റ് ലോ ഓഫീസേഴ്സ് (അപ്പോയിന്‍മെന്റ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആന്റ് കണ്ടക്ട് ഓഫ് കേസസ് ചട്ടം 10 പ്രകാരം യോഗ്യരായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിലാസം, ജനന തീയതി/മതം, എന്‍ററോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഉള്‍പ്പെടുത്തി ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 14 ന് മുമ്പ് കളക്ടറേറ്റ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0468 222515.
കാവുകള്‍ക്ക് ധനസഹായം
കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ആനുകൂല്യം. കാവിന്റെ വിസ്തൃതി, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരമടച്ച രസീത്, ലൊക്കേഷന്‍ സ്‌കെച്ച്, ഉടമസ്ഥതാ രേഖകള്‍, ഫോട്ടോഗ്രാഫ് സഹിതം കോന്നി എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നേരിട്ടോ [email protected] ലോ സെപ്റ്റംബര്‍ 11 നകം അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 8547603707, 8547603708.
–
വനമിത്ര അവാര്‍ഡ്
ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര പുരസ്‌കാരത്തിന് ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ലഘു വിവരണവും ഫോട്ടോയും അടങ്ങിയ അപേക്ഷ കോന്നി എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നേരിട്ടോ [email protected] ലോ സെപ്റ്റംബര്‍ 11 നകം സമര്‍പ്പിക്കണം. ഫോണ്‍ 8547603707, 8547603708.
അറിയിപ്പ്
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള കരട് ഗുണഭോക്തൃ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസ്, ഘടകസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ സെപ്റ്റംബര്‍ 11ന് ഉച്ചയ്ക്ക് 12 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 04734 228498.
–
റിസോഴ്‌സ് അധ്യാപക നിയമനം
സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത – ബി.എ ഇംഗ്ലീഷ് ബിരുദം, ടി.ടി.സി/ ഡി.എഡ്/ ഡിഎല്‍എഡ്/ ബി.എഡ് ഇംഗ്ലീഷ്. മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരിയാരം ജി.യു.പി.എസ്, തുരുത്തിക്കാട് ജി.യു.പി.എസ് സ്‌കൂളുകളിലെ ഒഴിവിലേക്ക് സെപ്റ്റംബര്‍ 10 രാവിലെ 10.30 ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ല കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 0469 2600181.
താല്‍ക്കാലിക നിയമനം
കുളനട ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ വ്യക്തികളെ ആവശ്യമുണ്ട്. പ്രായപരിധി 18-60. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസം ഉള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം സെപ്റ്റംബര്‍ 11ന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍. ഫോണ്‍ 9656249053.
–
സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ പോളിമര്‍ ടെക്‌നോളജി ബ്രാഞ്ചിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ എട്ടിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് പുതിയതായി അപേക്ഷ സമര്‍പ്പിച്ചും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി. സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് ഓഫീസില്‍ അടക്കണം. ഫോണ്‍ 9446661515, 9656597062.
–
ഐ.ടി.ഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് സഹിതം സെപ്റ്റംബര്‍ ഏഴ് വൈകിട്ട് അഞ്ചിനകം ഐ.ടി.ഐയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04682 258710, 8871886330.


































