പ്രകാശിനെ ആത്മഹത്യയിലേക്ക് നയിച്ചത് സുഹൃത്തുക്കളുടെ മര്‍ദനമെന്ന് കണ്ടെത്തല്‍ : നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചയാളെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്ന കുണ്ടമണ്‍കടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യയില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുഹൃത്തുക്കളായ ആര്‍.എസ്.എസുകാരുടെ മര്‍ദനമാണ് പ്രകാശിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. പ്രവര്‍ത്തകരുടെ അറസ്റ്റ് ആശ്രമം കത്തിക്കല്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്നു സ്വാമി സന്ദീപാനന്ദഗിരി
മാധ്യമങ്ങളോട് പ്രതികരിച്ചു.

2022 ജനുവരി മൂന്നിനാണ് കുണ്ടമണ്‍കടവ് സ്വദേശിയായ പ്രകാശ് വീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി നല്‍കിയ പ്രകാശിന്റെ സഹോദരന്‍ പ്രശാന്ത് തന്റെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈംബ്രാഞ്ചിനോട് ഏറ്റുപറഞ്ഞിരുന്നു. ഇതോടെ നാല് വര്‍ഷം കഴിഞ്ഞ ആശ്രമം കത്തിക്കല്‍ കേസ് അന്വേഷണത്തില്‍ പുതിയ നീക്കങ്ങളുണ്ടായി. എന്നാല്‍ നിര്‍ണായക മൊഴി നല്‍കിയ പ്രശാന്ത് കോടതിയില്‍ മൊഴി മാറ്റിയത് വീണ്ടും തിരിച്ചടിയായി. അന്വേഷണം വീണ്ടും വഴിമുട്ടി നില്‍ക്കേയാണ് പ്രകാശിന്റെ ആത്മഹത്യയില്‍ ആര്‍.എസ്.എസുകാര്‍ അറസ്റ്റിലാവുന്നത്. പ്രകാശിന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതികുമാര്‍, രാജേഷ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.

പരസ്ത്രീബന്ധം ആരോപിച്ച് ഇവര്‍ പ്രകാശിനെ മര്‍ദിച്ചെന്നും അതിന്റെ മനോവിഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അറസ്റ്റിലായ പ്രതികള്‍ക്കു ആശ്രമം കത്തിക്കല്‍ കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നു സ്വാമി സന്ദീപാനന്ദ ഗിരി ആരോപിച്ചു. പ്രകാശിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ആശ്രമം കത്തിക്കലും തെളിയുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. മറ്റ് ചില നിര്‍ണ്ണായക മൊഴികളും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...