കൊച്ചി: MSC എൽസ കപ്പലപകടം ഉണ്ടാക്കിയത് വലിയ പാരിസ്ഥിതിക ആഘാതമെന്ന് കണ്ടെത്തൽ. രാസവസ്തുക്കൾ കടലിലെ ആവാസവ്യവസ്ഥക്ക് ദോഷകരമായെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ പഠനറിപ്പോർട്ട്. വെള്ളത്തിൽ കലർന്ന നിക്കൽ, ലെഡ്, കോപ്പർ, വനേഡിയം എന്നിവ മത്സ്യങ്ങളിലൂടെ മനുഷ്യരിലേക്ക് എത്താൻ സാധ്യത. അവശിഷ്ടങ്ങൾ ഉടനടി നീക്കം ചെയ്തില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതമെന്നും മുന്നറിയിപ്പ്. രാസവസ്തുക്കൾ കടൽ വെള്ളത്തിൽ കലർന്നത് നിലവിൽ കടലിലെ ജീവികൾക്കും ലാർവകൾക്കും മത്സ്യമുട്ടകൾക്കും ഉൾപ്പെടെ വലിയ നാശനഷ്ടം ഉണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മേയ് 24നാണ് MSC കപ്പൽ അപകടത്തിൽപ്പെടുന്നത്. ഇതിനുശേഷം മൂന്ന് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. മത്സ്യതൊഴിലാളികളും ശാസ്ത്രജ്ഞരും അടക്കം നിരവധി പേർ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്കകളെ സാധുകരിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























