തിരുവനന്തപുരം : നാലുവരി-ആറുവരി പാതകളിലെ ലെയിൻ ട്രാഫിക് ലംഘനത്തിന് ഇന്നുമുതൽ പിഴ ഈടാക്കും. 1000 രൂപയാണ് പിഴ തുക. ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്ത് ലെയിൻ ട്രാഫിക് ലംഘനത്തിലൂടെ ഏകദേശം 37 ശതമാനം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കർശന നടപടി എടുക്കാൻ അധികൃതർ തയ്യാറെടുക്കുന്നത്.കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തിൽ ആയിരത്തിലേറെ ലംഘനങ്ങൾ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാൽ മറ്റു ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും പരിശോധന കർശനമാക്കും.
ലെയിൻ ട്രാഫിക് ലംഘനത്തിന് ഇന്നുമുതൽ പിഴ
RECENT NEWS
Advertisment