മൃതദേഹത്തിന്റെ വിരലടയാളം എടുത്ത് വിൽപ്പത്രം തയ്യാറാക്കി ; വീഡിയോ വൈറലായതോടെ പരാതിയുമായി ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മരിച്ച സ്ത്രീയുടെ വിരലടയാളം ചില പേപ്പറുകളിൽ പകർത്തുന്ന ബന്ധുക്കളുടെ വിഡിയോ വൈറൽ ആയിരുന്നു. വ്യാജ വിൽപത്രത്തിലാണ് സ്ത്രീയുടെ വിരലടയാളം പകർത്തിയതെന്നാണ് വിവരം. 2021ലെ വിഡിയോയാണ് പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരിച്ച സ്ത്രീയുടെ ബന്ധുവായ ജിതേന്ദ്ര ശർമ പൊലീസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. കമലാ ദേവി എന്ന തന്റെ ബന്ധു 2021 മേയ് 8 നാണ് മരിച്ചതെന്ന് ജിതേന്ദ്ര പറഞ്ഞു. അവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ദമ്പതികൾക്ക് മക്കളില്ല. കമലയുടെ മരണത്തിനു പിന്നാലെ അവരുടെ ഭർത്താവിന്റെ സഹോദരന്റെ മകൻ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി വാഹനം നിർത്തി അവരുടെ വിരലടയാളം ഒരു അഭിഭാഷകൻ മുഖേന വ്യാജ വിൽപത്രത്തിൽ ശേഖരിക്കുകയായിരുന്നു.

ഈ വിൽപത്രത്തിൽ അടിസ്ഥാനത്തിൽ അവർ കമലാ ദേവിയുടെ വീടും കടയും ഉൾപ്പെടെയുള്ള സ്വത്ത് കൈക്കലാക്കിയെന്നും ജിതേന്ദ്ര പറഞ്ഞു. കമലാ ദേവി സാധാരണയായി ഒപ്പിടാറാണ് പതിവ്. വിരലടയാളം കണ്ടപ്പഴേ വിൽപത്രത്തെ കുറിച്ച് സംശയം തോന്നിയിരുന്നെന്നും അദ്ദേഹം അറിയിച്ചു. ഈ വിഡിയോ കണ്ടതോടെ സംശയം സത്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു കൂട്ടുനിന്ന അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 45 സെക്കൻഡുള്ള വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന മൃതദേഹത്തിനരികിൽ എത്തി ഒരു അഭിഭാഷകൻ കുറേ പേപ്പറുകളിൽ വിരലടയാളം ശേഖരിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആഗ്ര പൊലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...