തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിനായി ഫിന്‍ലന്‍ഡ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ സംസ്ഥാനത്തെത്തി. യൂണിവേഴ്സ്റ്റി ഓഫ് ഹേല്‍സിന്‍ഘിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളായ പ്രൊഫ.ടാപ്പിയോ ലേഹ്‌തേരോ, റീക്കാ ഹേ ലീക്കാ, മിന്നാ സാദേ എന്നിവരാണ് കേരളത്തിലെത്തിയത്. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഫിന്‍ലന്‍ഡ് സംഘവുമായി ചര്‍ച്ച നടത്തിയതിന്റെ തുടര്‍ച്ചയായാണ് രണ്ടാമത്തെ സംഘം എത്തിയത്.
പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ സംഘം പങ്കെടുത്തു. ഫിന്‍ലന്‍ഡില്‍ അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനങ്ങളെ കുറിച്ച് സംഘം സെമിനാറില്‍ അവതരിപ്പിച്ചു. അധ്യാപക പരിശീലനം, ശൈശവകാല വിദ്യാഭ്യാസ മാതൃകകള്‍, അക്കാദമിക നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാകും ആദ്യഘട്ട സഹകരണം.
ശാസ്ത്രം, ഗണിതം, അടിസ്ഥാന ഭാഷാശേഷി വികസനം തുടങ്ങിയ വിഷയങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. കുട്ടികളുടെ ദേശീയ വിദ്യാഭ്യാസ അവകാശങ്ങളും ചര്‍ച്ചാവിഷയമായി. സംഘം ഇന്ന് മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിക്കും. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുമായും കൂടിക്കാഴ്ച്ച നടത്തും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































