കോ​വി​ഡി​നെ തു​ട​ര്‍ന്നു​ണ്ടാ​യ മാ​ന​സി​ക അ​സ്വാ​സ്ഥ്യ​ത്തി​ല്‍ കി​ണ​റ്റി​ല്‍ ചാ​ടി​യ വീ​ട്ട​മ്മ​യെ ഫ​യ​ര്‍ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശ്ശേ​രി : കോ​വി​ഡി​നെ തു​ട​ര്‍ന്നു​ണ്ടാ​യ മാ​ന​സി​ക അ​സ്വാ​സ്ഥ്യ​ത്തി​ല്‍ കി​ണ​റ്റി​ല്‍ ചാ​ടി​യ വീ​ട്ട​മ്മ​യെ ഫ​യ​ര്‍ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി. തൃ​ക്കൊ​ടി​ത്താ​നം കൊ​ടി​നാ​ട്ടും​കു​ന്ന് അ​ഞ്ചാം വാ​ര്‍ഡി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ചെ​ത്തി​ക്കാ​ട്ടു വീ​ട്ടി​ല്‍ ലി​ല്ലി​ക്കു​ട്ടി വ​ര്‍ഗീ​സാ​ണ്​ (68) കി​ണ​റ്റി​ല്‍ ചാ​ടി​യ​ത്. ലി​ല്ലി​ക്കു​ട്ടി​യ്ക്കും ഭ​ര്‍ത്താ​വി​നും കോ​വി​ഡ് ബാ​ധി​ക്കു​ക​യും മ​ക​ളും കൊ​ച്ചു​മ​ക്ക​ളും നി​രീ​ക്ഷ​ണ​ത്തി​ലും ആ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ല്‍ ലി​ല്ലി​ക്കു​ട്ടി​ക്ക് ശ​ക്ത​മാ​യ ശ്വാ​സം മു​ട്ട​ല്‍ അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തി​നി​ടെ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ആ​റോ​ടെ കി​ണ​റ്റി​ല്‍ ചാ​ടി. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍വാ​സി​ക​ളും വാ​ര്‍ഡം​ഗം ബി​നോ​യ് ജോ​സ​ഫും ചേ​ര്‍​ന്ന്​ മോ​ട്ടോ​റി​െന്‍റ പൈ​പ്പി​ല്‍ പി​ടി​ച്ചു കി​ട​ന്ന ലി​ല്ലി​ക്കു​ട്ടി​ക്ക്​ ക​യ​ര്‍ കെ​ട്ടി താ​ഴേ​ക്ക്​ ഇ​റ​ക്കി കൊ​ടു​ത്തു. തു​ട​ര്‍ന്ന് ക​യ​റി​ല്‍ പി​ടി​ച്ചു ലി​ല്ലി​ക്കു​ട്ടി​യെ സു​ര​ക്ഷി​ത​യാ​ക്കി നി​ര്‍ത്തി.

തി​രു​വ​ല്ല യൂ​നി​റ്റി​ലെ ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ പി.​എ​സ് ബി​നു പി.​പി കി​റ്റ് ധ​രി​ച്ച്‌ കി​ണ​റ്റി​ല്‍ ഇ​റ​ങ്ങി വ​യോ​ധി​ക​യെ വ​ല​യി​ല്‍ ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്തി. ഗ്രേ​ഡ് എ.​എ​സ്.​ടി.​ഒ എം.​കെ രാ​ജേ​ഷ് കു​മാ​ര്‍, ഫ​യ​ര്‍ റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ ഹ​രി​ലാ​ല്‍, അ​രു​ണ്‍ മോ​ഹ​ന​ന്‍,ഷി​ബു, സ​ജി​മോ​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...