മൊബൈൽ ഫോൺ ചാർജിലിട്ട് ഉപയോഗിക്കരുത് ; മുന്നറിയിപ്പുമായി അഗ്നി രക്ഷാ സേന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൃശൂര്‍ തിരുവില്വാമല പട്ടിപ്പറമ്പില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സാഹചര്യത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു മുന്നറിയിപ്പുമായി കേരള അഗ്‌നി രക്ഷാ സേവനം. ഫോണ്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കാതിരിക്കുക. ചാര്‍ജിങ്ങില്‍ ഇട്ടുകൊണ്ടു ഫോണില്‍ സംസാരിക്കുന്ന ശീലമുണ്ടെങ്കില്‍ അവസാനിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൂടാതെ രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജിങ്ങിനു കുത്തിയിടാതിരിക്കുക. ഒരു കാരണവശാലും ഫോണ്‍ തലയണയുടെ അടിയില്‍ വച്ചുകൊണ്ടു ചാര്‍ജിങ്ങിനിടരുത്, എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

അതേസമയം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്ത് വീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മെബൈല്‍ ഫോണില്‍ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. ആദിത്യശ്രീ തിരുവില്വാമല പുനര്‍ജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...