തന്റെ രോഗത്തിനു കാരണം മന്ത്രവാദമെന്ന് തെറ്റിദ്ധരിച്ചു ; 65കാരിയെ സഹോദരീപുത്രന്‍ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ജംഷഡ്പൂര്‍: 65കാരിയെ സഹോദരീപുത്രന്‍ വെട്ടിക്കൊന്നു. തന്റെ നിരന്തരമായ അസുഖങ്ങള്‍ക്ക് കാരണം മന്ത്രവാദമെന്ന് തെറ്റിദ്ധരിച്ചാണ് 65കാരിയെ കൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരിലെ പടിഞ്ഞാറന്‍ സിംഗ്ഭും ജില്ലയിലാണ് സംഭവം. ജാനോ ഹെസ്സയെ സഹോദരീപുത്രന്‍ മധുസൂധന്‍ ബോയ്പായാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി ബോയ്പായ് അസുഖങ്ങളാല്‍ പൊറുതിമുട്ടിയിരുന്നു. ഇതിനു കാരണം ജാനോ ഹെസ്സ ആണെന്നും ഇവര്‍ മന്ത്രവാദിയാണെന്നും ബോയ്പായ് തെറ്റിദ്ധരിച്ചു. സംഭവം നടക്കുന്ന അന്ന് വൈകിട്ട് ബോയ്പായ് മദ്യപിച്ച് ഹെസ്സയുടെ വീട്ടിലെത്തി അവരെ വടികൊണ്ട് അടിക്കാന്‍ തുടങ്ങി. ബോധരഹിതയായി നിലത്തുവീണ ഹെസ്സയെ പിന്നീട് ഇയാള്‍ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...