ശബരിമലയിൽ 24 മണിക്കൂറും ജാഗരൂകരായി ഫയർ ആൻഡ് റസ്‌ക്യൂ സംഘം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ സദാ ജാഗരൂകരായി പ്രവർത്തിക്കുകയാണ് ഫയർ ആൻഡ് റസ്‌ക്യൂ സംഘം. സന്നിധാനത്തെ കടകൾ, അരവണ പ്ലാന്റ്, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരന്തരമായ ഫയർ ഓഡിറ്റിങ് നടത്തി വരുന്നുണ്ട്. സന്നിധാനത്ത് ഉൾപ്പടെയുള്ള സ്ട്രക്ചർ സർവീസിന്റെ നിയന്ത്രണവും വകുപ്പിനാണ്. സന്നിധാനത്ത് അടിയന്തര സാഹചര്യത്തിൽ സ്ട്രക്ചർ സഹായത്തിന് നാല് പേരെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്. ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ അർജുൻ കെ.കൃഷ്ണന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. സന്നിധാനത്ത് മാത്രം ഫയർ ആൻഡ് റസ്‌ക്യൂവിന്റെ 74 പേരടങ്ങുന്ന സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നു. അരവണ കൗണ്ടറിനടുത്താണ് ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നാല് ഫയർ റസ്‌ക്യൂ ഓഫീസർമാർ, ഒരു ഡ്രൈവർ, ഒരു സ്‌പെഷ്യൽ ഫയർ റസ്‌ക്യൂ ഓഫീസർ എന്നിവരുൾപ്പെടുന്ന ആറു ജീവനക്കാർ വിവിധ ഷിഫ്റ്റുകളിലായും ജോലിക്കുണ്ടാകും.

സന്നിധാനത്തെ സ്ട്രക്ചർ സർവീസ് ഉൾപ്പടെയുള്ള സഹായത്തിനായി 15 സിവിൽ ഡിഫൻഡ് വാളണ്ടിയേഴ്‌സിനെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കൺട്രോൾ റൂം കൂടാതെ 8 ഫയർ സ്റ്റേഷൻ പോയിന്റുകളും ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. നടപ്പന്തൽ, മാളികപ്പുറം, ഭസ്മക്കുളം, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഫയർ പോയിന്റുകളായി പ്രവർത്തിക്കുന്നത്. ഓരോ ഫയർപോയിന്റിലും നാല് ജീവനക്കാരുടെ സേവനവും ഏർപ്പെടുത്തിയിരിക്കുന്നു. അസ്‌കാലൈറ്റ്, ഹൈഡ്രോളിക് കട്ടർ, ഡിമോളിഷിങ് കട്ടർ, റോപ് റസ്‌ക്യൂ കിറ്റ്, ബ്രീത്തിങ് അപ്പാരറ്റസ് തുടങ്ങി രക്ഷാപ്രവർത്തനത്തിനുള്ള അത്യാധുനിക ഉപകരണങ്ങളും ഇവിടെ സജ്ജമാണ്. സ്ട്രക്ചർ സർവീസിന് സഹായവുമായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും സന്നിധാനത്ത് സജീവമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...