വ്യാപാര സ്ഥാപനങ്ങളില്‍ ഫയര്‍ അസംബ്ലി പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം : താലൂക്ക് വികസന സമിതി യോഗം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഫയര്‍ അസംബ്ലി പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ കുട്ടികളെ ഓട്ടോറിക്ഷയില്‍ കുത്തിനിറച്ച് സ്‌കൂളിലേയ്ക്ക് കൊണ്ടു പോകുന്നത് നിരോധിക്കണം. കോഴഞ്ചേരി പഞ്ചായത്തില്‍ നാലാംവാര്‍ഡില്‍ വെണ്ണപ്ര പാറയില്‍ താമസിയ്ക്കുന്ന 17 കുടുംബങ്ങള്‍ക്ക് റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ ശുചിമുറികള്‍ നിര്‍മിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കണം. ആറന്മുള കിഴക്കേ നടയില്‍ വഞ്ചിത്ര ഭാഗത്ത് കടിവെള്ള പൈപ്പ് പൊട്ടിയത് പരിഹരിക്കണം. പഞ്ചായത്ത് കുളം നിര്‍മ്മിച്ച് കുട്ടികളെ സൗജന്യമായി നീന്തല്‍ പഠിപ്പിക്കണം. സ്‌കൂള്‍ കുട്ടികള്‍ ഫുഡ് വേസ്റ്റ് തിരികെ വീട്ടിലേക്കു കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കാന്‍ സ്‌കൂളില്‍ തന്നെ ഫുഡ് വേസ്റ്റ് സംഭരിയ്ക്കുന്നതിനുളള സ്വീകരിക്കണം. കിടപ്പ് രോഗികള്‍ ഉള്ള വീടുകളില്‍ നിന്നും ഡയപ്പര്‍ പോലുള്ള മെഡിക്കല്‍ വേസ്റ്റ് ഹരിത കര്‍മ്മ സേന സ്വീകരിയ്ക്കുന്നതിന് നടപടി സ്വീകരിക്കണം. ജനറല്‍ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിലെ തിരക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം. പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ റോഡില്‍ നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്നത് തടയണം. നാല്‍ക്കാലിക്കല്‍ പാലം പഴയ റോഡുമായി ബന്ധിപ്പിച്ച് ടൂറിസം വികസവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലികള്‍ ത്വരിതഗതിയിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴഞ്ചേരി തഹസില്‍ദാര്‍ എസ്. ഉണ്ണിക്കൃഷ്ണപിളള , ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനി എ ജേക്കബ്, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, കളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര .സി. ചന്ദ്രന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതിയിൽ ഇതുവരെ 121 കോടി രൂപയുടെ വൻ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി ടി സിദ്ദീഖ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ ഇതുവരെ 121 കോടി രൂപയുടെ...

പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ ആവശ്യം തള്ളി സ്പീക്കർ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്‍റെ മുറിക്കായുള്ള സിപിഎമ്മിന്റെ നീക്കം പാളി. നിയമസഭ മന്ദിരത്തില്‍...

മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നതായി പരാതി

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ മുൻ മുഖ്യമന്ത്രി...

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായുള്ള പരിശോധന തുടരുന്നുവെന്ന് കണ്ണൂർ റേഞ്ച് ഐജി കെ...

0
കണ്ണൂർ: അർജുൻ ആയങ്കിയെ പിടികൂടാൻ എല്ലാ ജില്ലയിലെയും പോലീസ് മേധാവിമാർക്കും നിർദേശം...