Monday, June 17, 2024 7:37 am

രാജ്‌കോട്ട് ഗെയിംസോണിലെ തീപിടുത്തം ; അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി എസ്. ജയശങ്കർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ തുടർന്ന് കുട്ടികളടക്കം 27 പേർ മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ടിആർപി ഗെയിം സോൺ മാനേജർ നിതിൻ ജെയ്ൻ, ഗെയിംസോൺ ഉടമ യുവരാജ് സിംഗ് സോളങ്കി എന്നിവരടക്കം മൂന്ന് പേരാണ് പിടിയിലായത്. ഐപിഎസ് ഓഫീസർ സുബാഷ് ത്രിവേദിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഗെയിം സോണിൽ തീപിടിത്തമുണ്ടായത്. ദാരുണ സംഭവത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ദുഃഖം രേഖപ്പെടുത്തി.

രാജ്‌കോട്ടിലെ അപകടം അതി ദാരുണമാണെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. രാജ്‌കോട്ടിലെ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ സാധിക്കട്ടെ എസ്. ജയശങ്കർ കുറിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുവതിക്ക് അശ്ലീല ഫോട്ടോ അയച്ചുവെന്ന് ആരോപണം ; പോലീസുകാരനെതിരേ അന്വേഷണം

0
കോഴിക്കോട്: യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീലഫോട്ടോ അയച്ചെന്ന പരാതിയിൽ പോലീസ് ഓഫീസർക്കെതിരേ...

പാസ്പോര്‍ട്ടിനായി വ്യാജരേഖകളുണ്ടാക്കിയ സംഭവം ; പാസ്പോർട്ട് ഓഫീസർക്ക് പോലീസ് റിപ്പോർട്ട് നൽകും

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ രേഖകളുണ്ടാക്കി സംഘടിപ്പിച്ച പാസ്പോർട്ടുകള്‍ റദ്ദാക്കാനായി പോലീസ് പാസ്പോർട്ട്...

തൃത്താലയില്‍ എസ്ഐയെ വാഹനമിടിപ്പിച്ച കേസ് ; മുഖ്യപ്രതിയുടെ സുഹൃത്തും അറസ്റ്റിൽ

0
പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരു പ്രതി കൂടി...

ദത്തുകുട്ടിയുടെ ജനനരജിസ്‌ട്രേഷൻ ; ഇനിമുതൽ ദത്തെടുത്തവർതന്നെ മാതാപിതാക്കൾ

0
തിരുവനന്തപുരം: ദത്തെടുക്കുന്ന കുട്ടിയുടെ ജനനം രജിസ്റ്റർചെയ്യുമ്പോൾ മാതാപിതാക്കളുടെ സ്ഥാനത്ത് കുട്ടിയെ ദത്തെടുക്കുന്ന...