ശിവകാശി: ശിവകാശിലെ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്കേറ്റു. ദുരൈസ്വാമിപുരം മേഖലയിലെ പടക്ക നിര്‍മ്മാണശാലയിലാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കെ കണ്ണന്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ വിരുദുനഗര്‍ ജില്ലയിലെ ശിവകാശി കേന്ദ്രീകരിച്ചാണ് നല്ലൊരു ശതമാനം പടക്ക നിര്‍മ്മാണ ശാലകളും പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ പലഭാഗത്തേക്കും ഇവിടെ നിന്നും പടക്കങ്ങള്‍ കയറ്റുമതി ചെയ്യുന്നു. സുരക്ഷിതമല്ലാത്ത ശിവകാശിയിലെ പടക്ക നിര്‍മ്മാണം പലപ്പോഴും അപകടങ്ങള്‍ വരുത്തിട്ടുണ്ട്.