ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റ താവളത്തിൽ തീപിടിത്തം ; 73 മരണം

For full experience, Download our mobile application:
Get it on Google Play

ജൊഹാനസ്ബർഗ് : നഗരമധ്യത്തിൽ അനധികൃത കുടിയേറ്റക്കാർ താമസിക്കുന്ന അഞ്ചുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 7 കുട്ടികൾ ഉൾപ്പടെ 73 പേർ മരിച്ചു. 52 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം. അനധികൃത താമസക്കാർ ഏറെയുള്ളതിനാൽ മരണസംഖ്യ കൂടുമെന്നാണ് സൂചന. ഇതുവരെ 73 മൃതദേഹങ്ങൾ കണ്ടെടുത്തു. തിരച്ചിൽ തുടരുകയാണ്. പണ്ട് വെള്ളക്കാരുടെ പ്രദേശങ്ങളിൽ ജോലി ചെയ്യാൻ കറുത്ത വർഗക്കാർക്ക് അനുമതിപത്രം വിതരണം ചെയ്തുവന്ന ഈ കെട്ടിടം പിന്നീട് വർണവിവേചന കാലത്തിന്റെ സ്മാരകമായി മാറിയിരുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥത മുനിസിപ്പാലിറ്റിക്കാണെങ്കിലും കുറ്റവാളികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും താവളമായ ഇവിടം അധോലോകസംഘം കൈയ്യടക്കി. വിറകടുപ്പും മണ്ണെണ്ണ സ്റ്റൗവും ഉപയോഗിച്ചിരുന്ന ഇവിടെ തീ വേഗം പടർന്നു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. വ്യാപകമായ ദാരിദ്ര്യവും തൊഴിലില്ലായ്മയുമുള്ള ജൊഹാനസ്ബർഗ് നഗരത്തിൽ ഭവനരഹിതരായ 12 ലക്ഷത്തോളം പേർ താമസിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; നിരീക്ഷണത്തിലുള്ള എല്ലാവരും ആശുപത്രി വിട്ടു

0
തിരുവനന്തപുരം: നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ...

പത്തനംതിട്ട ജില്ലയിലെ കുട്ടികള്‍ക്ക് പഠനത്തിന് കൈത്താങ്ങ് നല്‍കി ‘തപസ്’

0
പത്തനംതിട്ട: ​ജില്ലയിലെ സൈനിക -അർദ്ധ സൈനിക- വിമുക്തഭടന്മാരുടെ സംഘടനയായ ടീം പത്തനംതിട്ട...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

0
അടൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കയ്യിൽ...

ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് ലൈസൻസ് ഫീ ഏർപ്പാടാക്കിയതിൽ നിന്ന് സർക്കാർ...

0
തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് ലൈസൻസ് ഫീ...