വട്ടവിളയിലുള്ള തടിമില്ലിൽ തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉച്ചക്കട വട്ടവിളയിലുള്ള തടിമില്ലിൽ തീപിടിച്ചു. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ഫയർഫോഴ്സ് കൃത്യ സമയത്തെത്തി തീയണച്ചതോടെ വൻ ദുരന്തം ഒഴിവായി. രാവിലെ അഞ്ചു മണിയോടെ മില്ലിന് സമീപം തീയും പുകയും ഉയരുന്നതു കണ്ട തടിമില്ലിലെ ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. പിന്നാലെ വിഴിഞ്ഞം യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ അലി അക്ബറിന്‍റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

രാത്രി പെയ്ത മഴയിൽ വെള്ളം സ്വിച്ച് ബോർഡിൽ വീണുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീ പിടിച്ച് മില്ലിനോട് ചേർന്നുണ്ടായ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ഫർണിച്ചർ ഉരുപ്പടികൾ കത്തിപ്പോയി. നഷ്ടം കണക്കാക്കിയിട്ടില്ല. മരത്തടികളും വിറകും മരപ്പൊടിയും നിറഞ്ഞ മില്ലിൽ തീ പടർന്ന് തുടങ്ങിയ സമയത്ത് തന്നെ ഫയർഫോഴ്സിന് എത്താനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഫയർഫോഴ്സ് തീയണച്ച് മടങ്ങിയ ശേഷം പ്രദേശത്ത് വീണ്ടും മഴ തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...