സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ ഗോഡൗണിൽ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കുന്നന്താനം തോട്ടപ്പടി വ്യവസായ കേന്ദ്രത്തിലെ സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ ഗോഡൗണിൽ തീപിടിത്തം. എഫ്.സി.ഐ. ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന കെട്ടിടത്തിലാണ്   അഗ്നിബാധയുണ്ടായത്. വൈദ്യുത ഷോർട്ട് സർക്യൂട്ട് കാരണം സ്വിച്ച് ബോർഡിൽ നിന്ന് തീ പടർന്നതാണെന്ന് കരുതുന്നു.

കെട്ടിടത്തിന്‍റെ  വശത്തെ ഷെഡും അതിൽ സൂക്ഷിച്ചിരുന്ന ക്രേറ്റുകളും കത്തിയമർന്നു. പ്ലാസ്റ്റിക്കിലും തടിയിലും നിർമിച്ച ഇവ ധാന്യച്ചാക്കുകൾ അട്ടിവെയ്ക്കാനാണ് ഉപയോഗിച്ചിരുന്നത്. അട്ടിവെയ്ക്കാൻ ഹാളിനുള്ളിൽ ഗോതമ്പ് നിറച്ച പ്ലാസ്‌റ്റിക്ക് ചാക്കുകളായിരുന്നു. ഇവ ഉരുകി. ധാന്യത്തിന് നഷ്ടമില്ലെന്നാണ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ പറയുന്നത്.

കടുത്ത ചൂടിൽ ഇരുമ്പ് മേൽക്കൂരയും അതിലെ പൈപ്പുകളും വളഞ്ഞുപോയി. വെയർഹൗസിങ് കോർപ്പറേഷന്റെ സിവിൽ എൻജിനീയർ എത്തി പരിശോധന നടത്തിയ ശേഷമേ കൃത്യമായ നഷ്ടം അറിയാനാവുകയുള്ളൂ. പ്രാഥമിക നിരീക്ഷണത്തിൽ 25 ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. തിരുവല്ലയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. കീഴ്വായ്പൂര് പോലീസും ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...

ടൂറിസം ഇനി ‘വ്യവസായം’ ; കോട്ടയത്തിന് പുറമെ കൊല്ലം ചിന്നക്കടയിലും സ്കൈവേ

0
തിരുവനന്തപുരം : പൊതുഗതാഗതം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന...