കോന്നിയില്‍ ഫ്ലാറ്റില്‍ തീപിടുത്തം : മുറിക്കുള്ളിലെ സാധനങ്ങള്‍ കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ ഫ്ലാറ്റിലെ മുറിയില്‍ തീ പടര്‍ന്ന് പിടിച്ച് മുറിക്കുള്ളിലെ സാധനങ്ങള്‍ കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കോന്നി ഫെഡറല്‍ ബാങ്കിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോയിലെ ഡ്രൈവറായ താമരശ്ശേരി വീട്ടിൽ രാജേഷ് താമസിച്ചിരുന്ന മുറിയിലാണ് തീ പിടിച്ചത്. മുറിക്കുള്ളിലെ മേശയും തുണികളും ഉള്‍പ്പെടെ അഗ്നിക്കിരയായി. കഴിഞ്ഞ 11 വർഷമായി ഈ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന രാജേഷ് സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലായിരുന്നു. റ്റി.വിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോന്നിയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...