പാലക്കാട് കാഞ്ഞിരപ്പുഴ മങ്കട മലയിൽ തീപടരുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മണ്ണാർക്കാട് വൻ തീപിടുത്തം. കാഞ്ഞിരപ്പുഴ മങ്കട മലയിൽ തീപടരുന്നു. സൈലന്റ് വാലിയോട് ചേർന്ന മലമുകളിൽ തീ പിടിച്ചത് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ്. മലയ്ക്ക് മുകളിലേക്ക് തീ ആളിപടരുകയാണ്. തീ അണക്കാൻ ശ്രമം തുടരുകയാണ്. മലയുടെ താഴെ ഭാഗത്ത് നിന്ന് മുകളിലേക്കാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. നാട്ടുകാരാണ് ആദ്യം തീ പടർന്ന് പിടിക്കുന്നത് കാണുന്നത് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. താഴെ നിന്ന് തീ അണച്ച് വരാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.

സൈലന്റ് വാലിയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയെ കൂടി തീപടർന്നുപിടിക്കുന്നത് ബാധിക്കും. മങ്കട മലയിൽ 20 വർഷം മുൻപാണ് സമാനമായ രീതിയിൽ കാട്ടുതീ ഉണ്ടാകുന്നത്. പിന്നീട് രണ്ടുദിവസമെടുത്താണ് ഹെലികോപ്റ്ററിൽ വെള്ളം എത്തിച്ച് തീകെടുത്താനായത്. കുത്തനെയുള്ള പ്രദേശമായതിനാൽ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്ക് എത്തിപ്പെടുക എന്നത് കൂടുതൽ ശ്രമകരമായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...