വിമാനത്താവളത്തിലെ ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ദക്ഷിണ കൊറിയന്‍ വിനോദ സഞ്ചാരിയായ യുവതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ദക്ഷിണ കൊറിയന്‍ വിനോദ സഞ്ചാരിയായ യുവതി. സുഹൃത്തിനെ കാണാന്‍ ബെംഗളൂരുവിലെത്തിയ യുവതിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. സംഭവത്തിൽ പ്രതിയായ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 19 തിങ്കളാഴ്ച കൊറിയയിലേക്കുള്ള വിമാനത്തിൽ കയറാൻ കെംപഗൗഡ വിമാനത്താവളത്തിൽ എത്തിയതായിരുന്നുവെന്ന് യുവതി. ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദ് അവരുടെ ബാഗേജ് പരിശോധിക്കാൻ എത്തി.

സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ ലഗേജിൽ നിന്നും ഒരു ബീപ് ശബ്ദം വരുന്നുണ്ടെന്ന് ജീവനക്കാരൻ പറഞ്ഞു. വ്യക്തിഗത സുരക്ഷാ പരിശോധനയ്ക്ക് തയാറാകണമെന്നായിരുന്നു ആവശ്യം. കുറ്റപ്പെടുത്തുന്ന സ്വരത്തിലാണ് ജീവനക്കാരൻ സംസാരിച്ചത് അത് ബുദ്ധിമുട്ടിച്ചുവെന്നും നിയമപരമായ സുരക്ഷാ നടപടിക്രമമാണെന്ന് വിശ്വസിച്ച് സമ്മതം നല്‍കിയെന്നും യുവതി പരാതിയിൽ പറയുന്നു. ജീവനക്കാരൻ പരിശോധനയ്ക്കായി പുരുഷന്മാരുടെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയെന്നും യുവതി പറയുന്നു. തുടർന്ന് സുരക്ഷാ പരിശോധനയുടെ മറവിൽ അയാൾ നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും സ്പർശിക്കുകയും പിന്നിൽ നിന്ന് കെട്ടിപ്പിടിക്കുകയും ചെയ്തുവെന്നും യുവതി വെളിപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...