ആഗ്രയില്‍ പത്തല്‍കോട്ട് എക്സ്പ്രസില്‍ തീപിടുത്തം ; ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി : ആഗ്രയില്‍ പത്തല്‍കോട്ട് എക്സ്പ്രസില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. ആഗ്രയിലെ ബദായി റെയില്‍വെ സ്റ്റേഷന് സമീപത്തുവെച്ച് ഇന്ന് വൈകിട്ടോടെയാണ് ട്രെയിനിന് തീപിടിച്ചത്. ട്രെയിനിന്‍റെ രണ്ടു കോച്ചുകളിലാണ് തീപടര്‍ന്നത്. എഞ്ചിനില്‍ നിന്നും നാലാമതായുള്ള ജനറല്‍ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതിന് സമീപത്തെ മറ്റൊരു കോച്ചിലേക്കും തീപടര്‍ന്നു. കോച്ചില്‍നിന്ന് പുക ഉയര്‍ന്ന ഉടനെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പുക ഉയര്‍ന്ന കോച്ചുകള്‍ വേര്‍പ്പെടുത്തി. സംഭവം നടന്ന ഉടനെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. പഞ്ചാബിലെ ഫിറോസ്പുരില്‍ നിന്നും മധ്യപ്രദേശിലെ സിവനിയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. കോച്ചുകള്‍ ഉടന്‍ തന്നെ വേര്‍പ്പെടുത്തിയതിനാല്‍ മറ്റു കോച്ചുകളിലേക്ക് തീ പടര്‍ന്നില്ല. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തേക്ക് ആംബുലന്‍സ് ഉള്‍പ്പെടെ എത്തിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. യാത്രക്കാരിലൊരാളുടെ തലമുടിക്ക് തീപിടിച്ചെങ്കിലും ഉടന്‍ തന്നെ രക്ഷപ്പെടുത്തിയെന്നും അധികൃതര്‍ പറഞ്ഞു. സംഭവം നടന്നതിന് പിന്നാലെ സമാന്തരമായ ട്രാക്കിലൂടെ വന്ന ദൂര്‍ഗമി എക്സ്പ്രസ് നിര്‍ത്തിയ ശേഷം തീപിടിച്ച ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ അതിലേക്ക് മാറ്റുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം

വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...

സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 മരണം; രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും പുരോഗമിക്കുന്നുവെന്ന് റവന്യു മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും...