Sunday, June 30, 2024 3:39 pm

വടകര സിവില്‍ സപ്ലൈസ് ഗോഡൗണില്‍ വന്‍ തീപിടുത്തം ; ലക്ഷങ്ങളുടെ ഭക്ഷ്യധാന്യങ്ങള്‍ കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : വടകര ലോകനാര്‍കാവില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ഗോഡൗണില്‍ സൂക്ഷിച്ച ഭക്ഷ്യ സാധനങ്ങള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം. വടകര താലൂക്കിലെ നാല്‍പ്പതോളം മാവേലി സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യുന്ന സ്‌റ്റേഷനറി ഇനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

ഗോഡൗണിന്‌ സമീപം  താമസിക്കുന്നവരാണ്‌ തീപടരുന്നത്‌ കണ്ടത്‌. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ മനോജ്‌ കുമാറിന്റെ നേതൃത്വത്തില്‍ വടകര ഫയര്‍ സ്റ്റേഷനിലെ രണ്ട് യൂണിറ്റും സ്റ്റേഷന്‍ ഓഫീസര്‍ ബാസിതിന്റെ നേതൃത്വത്തില്‍ നാദാപുരത്ത് നിന്നുള്ള ഒരു  യൂണിറ്റും തീ അണക്കാൻ രംഗത്തെത്തി. രണ്ടു മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു

0
തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ...

ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ നീക്കിയ സംഭവം ; അടിയന്തരമായി നടപടി സ്വീകരിക്കാൻ ഗതാഗത...

0
എറണാകുളം: ആലുവയിൽ നോ പാർക്കിങ് ബോർഡുകൾ കടയുടമ നീക്കം ചെയ്ത സംഭവത്തിൽ...

മൻ കി ബാത്തില്‍ അട്ടപ്പാടിയിലെ ‘കാർത്തുമ്പി കുടകൾ’ പരാമർശിച്ച് മോദി

0
ഡല്‍ഹി: മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ...

ഊട്ടി, കൊടൈക്കനാല്‍ യാത്ര : സന്ദര്‍ശകര്‍ക്കുള്ള ഇ- പാസ് സംവിധാനം സെപ്റ്റംബര്‍ 30 വരെ...

0
കോയമ്പത്തൂര്‍: ഊട്ടി, കൊടൈക്കനാല്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഇ- പാസ് സംവിധാനം...